Raghavan C

അധ്യാപകന്‍, സാഹിത്യകാരന്‍. 1931ല്‍ കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ജനിച്ചു. സ്വന്തം രചനകളും പരിഭാഷകളുമായി മുപ്പതിലേറെ കൃതികള്‍. ഇരുപതു ജാലവിദ്യകള്‍ (ബാലസാഹിത്യം), തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രംകന്നട), സ്വാമിയേ ശരണമയ്യപ്പ, തുളുനാടും ഭാഷയും നാട്ടറിവും (മലയാളതുളു ഭാഷാപഠനം) തുടങ്ങിയവയാണ് പ്രധാന സ്വന്തം രചനകള്‍. നിരഞ്ജനയുടെ ചിരസ്മരണ (നോവല്‍), യു.ആര്‍. അനന്തമൂര്‍ത്തിയുടെ ഭാരതീപുരം, അവസ്ഥ, ദിവ്യം (നോവലുകള്‍), കാമരൂപി (കഥകള്‍), ചന്ദ്രശേഖര കമ്പറുടെ കടലോരത്തെ ശിങ്കാരമ്മ (നോവല്‍), സാറാ അബൂബക്കറിന്റെ ചുഴി, നഫീസ (നോവലുകള്‍), എസ്.എല്‍. ഭൈരപ്പയുടെ ഗൃഹഭംഗം (നോവല്‍), പൂര്‍ണചന്ദ്രതേജസ്വിയുടെ കര്‍വാലോ, ചിദംബരരഹസ്യം എന്നിവയും മാസ്തി, ബേന്ദ്രെ, ബൊളുവാര്‍ മുഹമ്മദ് കുഞ്ഞി, ഗോവിന്ദപൈ തുടങ്ങിയവരുടെ കൃതികളും കന്നടയില്‍നിന്ന് മലയാളത്തിലേക്കും ചന്തുമേനോന്റെ ഇന്ദുലേഖ, എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍, മലയാളത്തിലെ നാടന്‍ പാട്ടുകള്‍ (എഡിറ്റര്‍ അയ്യപ്പപ്പണിക്കര്‍), ഗോത്രയാനം (കവിതകള്‍അയ്യപ്പപ്പണിക്കര്‍) എന്നിവ മലയാളത്തില്‍നിന്ന് കന്നടയിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.പി.സി.എസ്. ബാലസാഹിത്യപുരസ്‌കാരം, എന്‍.വി. വിജ്ഞാന സാഹിത്യപുരസ്‌കാരം, എം.എന്‍. സത്യാര്‍ത്ഥി പുരസ്‌കാരം, എം.എന്‍. വിജയന്‍ സാഹിത്യ അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി ചാക്കോ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം: ത്രിവേണി, പുലിക്കുന്ന്, കാസര്‍കോട്. 2010ല്‍ അന്തരിച്ചു

Raghavan C

No products were found matching your selection.