Radhika M.D

1956ല്‍ കോഴിക്കോട്ട് ജനിച്ചു. എം.ഇ. ദാമോദരക്കുറുപ്പിന്റെയും എം.കെ. സുലോചനയുടെയും മകള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും. ഇപ്പോള്‍ കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് വകുപ്പ് അധ്യക്ഷ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥകളിലൂടെ ശ്രദ്ധേയയായി. മാതൃഭൂമി, കാലിക്കറ്റ് സര്‍വകലാശാല, രാഷ്ട്രശില്പി, ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ എന്നിവയുടെ കഥാമത്സരങ്ങളില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായി. കഥകള്‍ക്ക് പുറമെ ഏതാനും സ്ത്രീവാദ സംബന്ധിയായ ലേഖനങ്ങളും ഇംഗ്ലീഷ് കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: വി.കെ. മോഹന്‍ കുമാര്‍. മക്കള്‍: അഭയ്കൃഷ്ണന്‍, ശിവാനി. വിലാസം: സുവര്‍ഷ, മധുരവനം റോഡ്, സിവില്‍സ്‌റ്റേഷന്‍ പി.ഒ., കോഴിക്കോട്.

Radhika M.D

No products were found matching your selection.