No products were found matching your selection.
കുന്നത്ത് പുതിയവീട്ടില്‍ പത്മനാഭന് നമ്പ്യാര്‍. 1929 ഏപ്രില്‍ 15ന് കണ്ണൂരിലെ കല്യാശ്ശേരിയില്‍ ജനിച്ചു. ലണ്ടന്‍ യൂനിവേഴ്സിറ്റിയിലെ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എം.എസ്സി, ഡി.ഐ.സി എന്നീ ബിരുദങ്ങള്‍ നേടി. കേരള ഗവണ്മെന്റിന്റെ ക്ഷണപ്രകാരം ഭകെല്ട്രോണ്' സ്ഥാപിക്കുന്നതിനായി കേരളത്തില്‍ വന്നു. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്കിന്റെ നിര്മാണനേതൃത്വവും നമ്പ്യാര്‍ക്കായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിന്റെ ചെയര്മാന്, നാംടെക് ഗ്രൂപ്പ് ഓഫ് കമ്പനീസി(ബാംഗ്ലൂര്‍)ന്റെ ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇലക്ട്രോണിക് മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് (1994'95), വാസവിക് അവാര്‍ഡ് (1986), നാഷണല്‍ ഡിസൈന്‍ അവാര്‍ഡ് (1985), സയന്‍സ് ആന്‍ഡ് ടെക്നോളജി അവാര്‍ഡ് (1978), റിപ്പബ്ലിക് ഡെ അവാര്‍ഡ് (1973) എന്നിവ ലഭിച്ചു. വിലാസം: കല്യാശ്ശേരി വീട്', ചീ. 571, 1-മെയിന്‍ റോഡ്, 3ൃറ ബ്ലോക്ക്, രാജ്മഹല്‍ വിലാസ് സ്റ്റേജ് , ബാംഗ്ലൂര്‍ 560 094.
No products were found matching your selection.