Iqbal B. Dr.

1947ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ വിദ്യാഭ്യാസം. എം.ബി.ബി.എസ്, എം.എസ്, എം.സി.എച്ച്. ബിരുദങ്ങള്‍. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ന്യൂറോ സര്‍ജനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ട്, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജനസ്വാസ്ഥായ അഭിയാന്‍) ദേശീയ കണ്‍വീനറുമാണ്. നിരോധിച്ച മരുന്നുകള്‍ നിരോധിക്കേണ്ട മരുന്നുകള്‍, അവശ്യമരുന്നുകള്‍, ജനകീയ ഔഷധനയത്തിനുവേണ്ടി, എല്ലാവര്‍ക്കും ആരോഗ്യം ഇന്ന്, ഹാത്തി കമ്മിറ്റി ഒരു പതിറ്റാണ്ടിനുശേഷം (എഡിറ്റര്‍), തലവേദന, ആലീസിന്റെ അത്ഭുതരോഗം, പുതിയ കേരളം പുതിയ രാഷ്ട്രീയം, ഇന്റര്‍നെറ്റും ഇന്‍ഫര്‍മേഷന്‍ വിപ്ലവവും (കെ. രവീന്ദ്രനോടൊപ്പം), വിവര സാങ്കേതിക വിദ്യ ഇന്നലെ, ഇന്ന്, നാളെ (കെ. രവീന്ദ്രനോടൊപ്പം), Headache, Decade of the Brain (editor) Science for Social Revolution (with Dr. Thomas Isaac) എന്നിവ പ്രധാന കൃതികള്‍. ഭാര്യ: ഡോ. എ.മെഹറുന്നിസ്സ, മക്കള്‍: അമല്‍ ഇക്ബാല്‍, അപര്‍ണ ഇക്ബാല്‍. വിലാസം: കുഴുവേലില്‍ വീട്, ആര്‍പ്പൂക്കര കിഴക്ക്, കോട്ടയം 686008. ഇമെയില്‍: ekbalb@dataone.com

Iqbal B. Dr.

No products were found matching your selection.