Showing the single result
Showing the single result
1939ല്‍ പയ്യന്നൂരില്‍ ജനിച്ചു. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. സര്‍വകലാശാലകളില്‍ ഗവേഷണ ഗൈഡ്. കേരള ഫോക്ലോര് അക്കാദമിയുടെ ചെയര്‍മാനായിരുന്നു. മുഖദര്‍ശനം, പുള്ളുവപ്പാട്ടും നാഗാരാധനയും, മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും, വണ്ണാനും കെന്ത്രോന്‍പാട്ടും, പുലയരുടെ പാട്ടുകള്‍, കോതാമൂരി, തോറ്റംപാട്ടുകള്‍ ഒരുപഠനം, തെയ്യവും തിറയും, തെയ്യം, നാടോടി വിജ്ഞാനീയം, പൂരക്കളി, ഗവേഷണ പ്രവേശിക, കേരളത്തിലെ നാടന്‍ സംഗീതം, വടക്കന്‍പാട്ടുകള്‍ ഒരു പഠനം, നാടന്‍ കളികളും വിനോദങ്ങളും, ഫോക്ലോര് നിഘണ്ടു, കടംകഥകള് ഒരു പഠനം, വിവരണാത്മക ഫോക്ലോര് ഗ്രന്ഥസൂചി തുടങ്ങി നാല്പതിലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള ഫോക്ലോര് അക്കാദമിയുടെ പ്രഥമ അവാര്‍ഡ് ഇവ ലഭിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പിനര്‍ഹനായി. വിലാസം: കാരന്താറ്റ് പി.ഒ., രാമന്തളി.
Showing the single result
Showing the single result