Book Yadhartha Bhagavadgita
Book Yadhartha Bhagavadgita

യഥാര്‍ത്ഥ ഭഗവദ്ഗീത

500.00

3 in stock

Author: Rajesh M.r. Dr. Category: Language:   Malayalam
ISBN 13: Publisher: Vedavidya Prakashan
Specifications Pages: 0 Binding:
About the Book

ശ്രീമദ് ഭഗവദ്ഗീതയുടെ വേദവിദ്യാ ഭാഷ്യം

5000 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഗിതയ്ക്ക് ഇന്നെന്താണ് പ്രസക്തി? അനേകം ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമുള്ള ഗീതയ്ക്ക് യഥാര്‍ഥത്തില്‍ അശ്വമേധയജ്ഞത്തിലെ ഗാഥാഗാനവുമായി എന്താണ് ബന്ധം? കപലമഹര്‍ടിയുടെ സംഖ്യാദര്‍ശനവും പതഞ്ജലിയുടെ യോഗദര്‍ശനവും ഭഗവദ്ഗീതയുടെ ഉള്ളഴകളെ എങ്ങനെയാണ് സ്വാധീനിച്ചത്? ഗീതാഹൃദയത്തിലെ ‘അഷ്ടാംഗയോഗവിധാനങ്ങള്‍’ എങ്ങനെ കണ്ടെത്താം? ഗീതയിലെ ജ്ഞാനവിജ്ഞാനയോഗത്തിന് അഥര്‍വത്തിലെ ജ്യേഷ്ഠബ്രഹ്മവര്‍ണനാസൂക്തമായും വിഭൂതിയോഗത്തിന് അഥര്‍വത്തിലെത്തന്നെ വാക്‌സൂക്തവുമായും എന്താണ് ബന്ധം? എന്താണ് അര്‍ജുനന് ലഭിച്ച ദിവ്യചക്ഷുസ്സിന്റെ യോഗരഹസ്യം? തുടങ്ങി 2000 വര്‍ഷങ്ങളായി ഗീതയുടെ വ്യാഖ്യാതാക്കളാരും പറയാത്ത അനേകം രഹസ്യചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന അസാധാരണമായ വേദവിദ്യാഭാഷ്യം.

The Author
Rajesh M.r. Dr.

1972ല്‍ പുതിയില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും ചെമ്പക്കോട്ടില്ലത്ത് കോമളവല്ലിയുടെയും മകനായി ജനിച്ചു. ഇംഗ്ലീഷിലും രാഷ്ട്രമീമാംസയിലും ഒന്നാംക്ലാസോടെ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, സാംഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നിവയില്‍ ഗുരുകുല വിദ്യാഭ്യാസം നേടി. ഇന്ത്യാചരിത്രത്തിലും സാംസ്‌കാരിക മേഖലകളിലും ഗവേഷണം നടത്തിയ രാജേഷ് ഇപ്പോള്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, സംസ്‌കൃതം, തമിഴ് ഭാഷകളറിയാവുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികനുമാണ്. വേദിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറും നൂതനധാര പബ്ലിക്കേഷന്‍സിന്റെ ഉപദേശകസമിതി അംഗവും ആണ്. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലൂടെ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈശാവാസ്യം, കഠം, കേനം എന്നീ ഉപനിഷത്തുക്കള്‍ക്കും സാമവേദത്തിനും ഭാഷ്യം രചിച്ചിട്ടുണ്ട്. ഭഭാരതചരിത്രത്തിന്റെ അജ്ഞാതമുഖങ്ങള്‍', ഭവേദങ്ങള്‍ എന്നാല്‍ എന്ത്?' എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. കെ. മീരയാണ് ഭാര്യ. മക്കള്‍: വേദലക്ഷ്മി, വിദ്യാലക്ഷ്മി.

Reviews

There are no reviews yet.

Add a review