Only logged in customers who have purchased this product may leave a review.
വ്യക്തിത്വവികസനത്തിലൂടെ ജീവിത വിജയം
₹125.00 ₹100.00
20% off
In stock
നമ്മുടെ ശ്രദ്ധകൊണ്ടും നിഷ്ഠകൊണ്ടും വ്യക്തിത്വത്തില്‍ എങ്ങനെ മാറ്റം വരുത്താമെന്ന്
വഴികാട്ടുന്ന ഗ്രന്ഥം.
അവതാരികയില്‍ കെ.ജയകുമാര്‍ കഅട (മുന്‍ ചീഫ്സെക്രട്ടറി, വൈസ് ചാന്‍സലര്‍-മലയാളം സര്‍വകലാശാല)
ഫിനീഷിങ് സ്കൂളിന്റെ പ്രയോജനം നല്കുന്ന പുസ്തകം. ജീവിതത്തിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് സമൂഹത്തില്‍ മികച്ച വ്യക്തിത്വം കരസ്ഥമാക്കുവാന്‍ സഹായിക്കുന്ന ഗ്രന്ഥം. ഓരോ അവസരത്തിലും പെരുമാറേണ്ട വിധം, മര്യാദകള്‍, സംസാരത്തിലെ മാന്യത, ഇന്റര്‍വ്യൂവിനെ എങ്ങനെ നേരിടാം, റെസ്യൂമെ തയ്യാറാക്കുന്ന വിധം, മികച്ച വസ്ത്രധാരണം, ടൈം മാനേജ്മെന്റ്, ബോഡി ലാംഗ്വേജ്, ഗ്രൂപ്പ് ഡിസ്കഷന് എന്നിവയേക്കുറിച്ച് ലളിതമായ ഭാഷയില്‍ ഉദാഹരണസഹിതം വിശദമായി നല്കിയിരിക്കുന്നു.
125.00, പ്രസാധകര്- ഡോള്‍ഫിന്‍ ബുക്സ് ഇന്ത്യ, ഫോണ്‍- 94478 74887
സെബിന്റെ ഇളയ സഹോദരന്. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ എം.ബി.എയും ഡല്‍ഹിയില്‍നിന്ന് ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. ഏഷ്യാനെറ്റിലെ വിജയമന്ത്ര, സൂര്യാ ടി.വിയിലെ പൊന്‍പുലരി, ശാലോം ടി.വിയിലെ ബീ പോസിറ്റീവ് എന്നീ പരിപാടികളിലൂടെയും മാതൃഭൂമി തൊഴില്‍വാര്‍ത്തയിലെ സക്സസ് മന്ത്ര, കന്യകയിലെ പേഴ്സനാലിറ്റി പ്ലസ്, മംഗളം വാരികയിലെ പെരുമാറ്റ മര്യാദകള്‍, കുടുംബജ്യോതിസിലെ കരിയര്‍ സ്കോപ് എന്നീ പംക്തികളിലൂടെയും ഓള് ഇന്ത്യാ റേഡിയോയിലെ പ്രഭാഷണ പരമ്പരകളിലൂടെയും അനേകര്‍ക്കു പ്രചോദനമേകുന്ന ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ട്രെയ്നര്‍. എന്‍.ഡി ടി.വി, സി.എന്‍.എന്‍--ഐ.ബി.എന്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, അവീവ തുടങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വ്യക്തിത്വവികസനത്തിലൂടെ ജീവിതവിജയമാണ് ആദ്യകൃതി. സഹോദരന് സെബിനുമായി ചേര്‍ന്നെഴുതിയ കൃതികളാണ് ജീവിതത്തിലെ തോല്‍വികളെ എങ്ങനെ വിജയങ്ങളാക്കാം, ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം, മനോഭാവങ്ങളെ മാറ്റൂ; ജീവിതവിജയം നേടാം, കരിയറില്‍ വിജയിക്കാം എന്നിവ. ഇപ്പോള്‍ മൈന്‍ഡ് മെഷീന് എന്ന ഹ്യൂമന്‍ റിസോഴ്സസ് സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ്. ഭാര്യ: ക്രിസ്റ്റി. ജെ. കൊട്ടാരം. വിലാസം: കൊട്ടാരം വീട്, മലകുന്നം പി.ഒ. കോട്ടയം. ഇ. മെയില്‍: jskottaram@gmail.com.
Reviews
There are no reviews yet.