Book Visudhachumbanam
Book Visudhachumbanam

വിശുദ്ധചുംബനം

165.00

6 in stock

Browse Wishlist
Author: Balakrishnan C.V Category: Language:   Malayalam
ISBN 13: 978-81-8266-238-4 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ബൈബിളിനെയും ക്രൈസ്തവദര്‍ശനത്തെയും ഉള്‍ക്കൊണ്ട്, അവയിലെ ഭാഷ, പ്രമേയം, പശ്ചാത്തലം, ദര്‍ശനം, സംസ്‌കൃതി എന്നിവ സ്വാംശീകരിച്ച് രചിക്കപ്പെട്ട ഈ കഥകളെ ദൈവികതയിലേക്ക് ഉയരുന്ന മനുഷ്യരും ദൈവത്തില്‍നിന്ന് അകലുന്ന മനുഷ്യരും സജീവമാക്കുന്നു. ക്രൈസ്തവാദര്‍ശങ്ങളായ പാപം, പാപമോചനം, ആദിപാപം, അതിന്റെ ഫലമായി എക്കാലത്തേക്കും പാപം പേറുന്ന നരവംശം, രക്ഷ തുടങ്ങിയവ ഇക്കഥകളുടെ ദാര്‍ശനികപശ്ചാത്തലമാണ്. സ്വയം ഒരു കവചമായി ലോകത്തെ പൊതിയുന്ന മഴപോലെ, ലോകത്തെ പ്രകാശമാനമാക്കുന്ന വെയില്‍പോലെ, ഇവയില്‍ ദൈവസ്​പര്‍ശം നിറഞ്ഞുനില്ക്കുന്നു.

ക്രിസ്തീയപശ്ചാത്തലത്തിലുള്ള നാല്പതു കഥകള്‍

The Author

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

You're viewing: Visudhachumbanam 165.00
Add to cart