Book Vilanilangal
Book Vilanilangal

വിളനിലങ്ങള്‍

110.00 99.00 10% off

3 in stock

Author: Lisi Category: Language:   Malayalam
ISBN 13: 978-81-8266-348-0 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

‘ ഗോതമ്പും ബാര്‍ലിയും വിളഞ്ഞുകിടക്കുന്ന വയല്‍വരമ്പിലൂടെ,
വീഞ്ഞു നിറഞ്ഞ തോല്‍ക്കുടങ്ങളും അപ്പക്കുട്ടകളുമായി അവര്‍ നടന്നു.
അവരുടെ വഴികളില്‍ മുന്തിരിവള്ളികള്‍ തളിര്‍ത്തു.
മാതളമരങ്ങള്‍ പൂവിട്ടു.
ഇളംവെയിലേറ്റ് മുഖം തുടുത്തും, കാറ്റില്‍ ശിരോവസ്ത്രങ്ങള്‍
വീണ് സ്വര്‍ണനിറമാര്‍ന്ന മുടിയിഴകള്‍ പാറിയും അങ്കികളിളകുമ്പോള്‍
കണങ്കാലുകള്‍ നഗ്നമാക്കപ്പെട്ടും, ജെറുസലേം കന്യകമാര്‍
ബോവസിന്റെ മെതിക്കളത്തിലെത്താന്‍ തിരക്കിട്ടു. ‘

ബൈബിള്‍ക്കഥാസന്ദര്‍ഭങ്ങളെ
അവലംബിച്ച് മനുഷ്യന്റെ അടങ്ങാത്ത ആസക്തിയും
ആഹ്ലാദവും നിരാശയും നിലവിളികളും പ്രത്യക്ഷപ്പെടുത്തുന്ന
ഒരു വ്യത്യസ്ത നോവല്‍. ബൈബിളിന്റെ പാരായണസുഖവും ആഖ്യാനചാരുതയുമാണ് വിളനിലങ്ങളുടെ സവിശേഷത.

മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ് നേടിയ
മുംബൈ എഴുതിയ ലിസിയുടെ നോവല്‍

The Author
Lisi

പയ്യപ്പിള്ളി പെരുമ്പുള്ളിക്കാടന്‍ വറീതിന്റെയും മറിയത്തിന്റെയും മകളായി തൃശൂര്‍ കിഴക്കേക്കോട്ടയില്‍ ജനനം. സെന്റ് ക്ലാരാസ് കോണ്‍വെന്റ്, സെന്റ് മേരീസ് കോളേജ്, വിമലാകോളേജ് എന്നിവിടങ്ങളില്‍ പഠനം. കാത്തലിക് സിറിയന്‍ ബാങ്കില്‍ ചീഫ് മാനേജര്‍. വിളനിലങ്ങള്‍, വിലാപ്പുറങ്ങള്‍ എന്നിവയാണ് മറ്റു നോവലുകള്‍. ആദ്യനോവലായ മുംബൈ മാതൃഭൂമി ബുക്സ് നോവല്‍ അവാര്‍ഡിനും എസ്.കെ. മാരാര്‍ അവാര്‍ഡിനും അര്‍ഹമായി. വിലാപ്പുറങ്ങള്‍ക്ക് എം.പി. പോള്‍ സാഹിത്യപുരസ്‌കാരം ലഭിച്ചു. ബോറിബന്തറിലെ പശു എന്ന കഥ കൈരളി അറ്റ് ലസ് പുരസ്‌കാരം നേടി. ഭര്‍ത്താവ്: ജോയ് തോമസ്. കെ. (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് മാനേജര്‍). മക്കള്‍: നിനു ടോം, നിതിന്‍ ജോയ്. വിലാസം: വാലന്റയിന്‍സ്, ബ്ലൂം ഫീല്‍ഡ്, അരണാട്ടുകര, തൃശൂര്‍. e-mail: lizzjjoy@gmail.com.

Reviews

There are no reviews yet.

Add a review