₹100.00
18 in stock
കുട്ടികളെ ശിക്ഷിച്ചും ഉപദേശിച്ചും നേരെയാക്കിക്കളയാമെന്ന വ്യാമോഹം ആദ്യമേ ഉപേക്ഷിക്കുക. അവര്‍ക്കാവശ്യം ഉപദേശമല്ല, നല്ല മാതൃകകളാണ്. ഓരോ ദിവസവും നിര്‍ദോഷമെന്ന് നാം സ്വയം ന്യായീകരിക്കുന്ന എന്തൊക്കെ തെറ്റായ മാതൃകകളാണ് നാം അവര്‍ക്കു മുന്നില്‍ കെട്ടിയാടുന്നത്. കൊച്ചുകൊച്ചു കളവുകള്‍,
പരദൂഷണങ്ങള്‍, പരിഹാസങ്ങള്‍, വെല്ലുവിളികള്‍, കുടുംബകലഹങ്ങള്‍, വികാരവിക്ഷോഭങ്ങള്‍, ആക്രോശങ്ങള്‍…..ഇവയൊക്കെ ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികമായി അവര്‍പോലുമറിയാതെ കുഞ്ഞിലേക്ക് സ്വാംശീകരിക്കപ്പെടുകയാണ്. കുട്ടികളുടെ പെരുമാറ്റവൈകല്യങ്ങളെപ്പറ്റി പരാതിപ്പെടുന്നതിനു മുന്‍പ് നാമോരോരുത്തരും അതിന് എത്രമാത്രം കാരണക്കാരാണെന്ന് സ്വയം വിലയിരുത്തുക.
കുട്ടികളെ സ്നേഹിക്കുന്ന ഓരോ മാതാപിതാക്കളും വായിച്ചിരിക്കേണ്ട പുസ്തകം.
Reviews
There are no reviews yet.