Add a review
You must be logged in to post a review.
₹100.00 ₹80.00
20% off
In stock
മികവുറ്റു ചെറുകഥകളുടെ സുവര്‍ണ്ണകാലം അസ്തമിച്ചിട്ടില്ലായെന്നൊരു ഓര്‍മ്മപ്പെടുത്തലാണ് ‘വയലാറിലെ കനല്പൂക്കള്’ എന്ന കഥാ സമാഹാരത്തിലൂടെ ‘വാക്കുയിര്‍’ നിര്‍വ്വഹിക്കുന്നത്. വയലാര്‍ മാധവന്‍കുട്ടി എന്ന ചലച്ചിത്രകാരനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഇദ്ദേഹത്തിലെ പ്രതിഭാധനനായ എഴുത്തുകാരനെ ഇന്നത്തെ സമൂഹം ഒരുപക്ഷേ മറന്നിട്ടുണ്ടാകും.
എണ്‍പതുകളില്‍ തന്നെ നോവലിസ്റ്റ് എന്ന നിലയില്‍ സാഹിത്യ
ലോകത്ത് ഇടം പിടിച്ച വയലാര്‍ മാധവന്‍കുട്ടിയുടെ ‘അന്തിച്ചെത്ത്’, ‘ലഹരി പൂക്കുന്ന ‘താഴ്വര’ എന്നീ നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ജീവിതഗന്ധിയായ പതിമൂന്നു ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ കഥാകാരന് നമെ കുട്ടിക്കൊണ്ടു പോകുമ്പോള്‍ നാം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയാകുന്നു.
വയലാര്‍ സമരപശ്ചാത്തലത്തില്‍ നിന്നും നമ്മുടെ ഹൃദയത്തിലേക്കു ബലമായി കടന്നുവരുന്ന കുമാരേട്ടന്, മുറിച്ചുമാറ്റിയ സ്വന്തം മാറിടങ്ങള്‍ തുശനിലയില്‍ വിളമ്പി സമൂഹത്തിനുനേരേ നീട്ടി കനല്ക്കണ്ണുകളാല് നമ്മെ തുറിച്ചുനോക്കുന്ന നങ്ങേലി, മരണത്തെ തോല്‍പ്പിക്കുമ്പോഴും നിര്‍മ്മനായി നില്ക്കുന്ന നിരാമയന് തുടങ്ങി മലയാളിയുമായി സംവദി ക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞ നിരവധി കഥാപാത്രങ്ങളെയാണ് വയലാറിലെ കനല്പൂക്കളിലൂടെ വയലാര്‍ മാധവന്‍കുട്ടി ഒരുക്കിയിട്ടുള്ളത്.
You must be logged in to post a review.
Reviews
There are no reviews yet.