Add a review
You must be logged in to post a review.
₹50.00 ₹45.00
10% off
35 in stock
വിശ്വപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരന് ആന്റണ്‍ ചെക്കോവിന്റെ ഹൃദയസ്പര്‍ശിയായ രണ്ടു കഥകളാണ് ടി.ഹാറൂണ്‍ റഷീദ് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വാന്‍ക, കുട്ടികള്‍ എന്നീ കഥകള്‍ ഒരിക്കല്‍ വായിച്ചാല്‍ എന്നും മനസ്സില്‍ തങ്ങിനില്ക്കും.
നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയും പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്. ഒരു മുന്‍ അടിയാന്റെ മകനായി തെക്കന്‍ റഷ്യയിലെ തുറമുഖപ്രവിശ്യയായ ടാഗന്റോഗില്‍ 1860 ജനവരി പതിനേഴിന് ജനിച്ചു. ടാഗന്റോഗ് സെക്കന്‍ഡറി സ്കൂളില്‍ ക്ലാസിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം 1879-ല്‍ വൈദ്യപഠനത്തിനായി മോസ്കോ സര്‍വകലാശാലയിലെത്തി. 1884-ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങളും നര്‍മകഥകളും എഴുതി സാമ്പത്തികപ്രതിസന്ധിയില്‍ ഞെരുങ്ങിയിരുന്ന കുടുംബത്തെ സഹായിച്ചു. 1886-ല്‍ ആദ്യ കഥാസമാഹാരമായ ങീഹേല്യ ഠമഹല െപ്രസിദ്ധീകരിച്ചു. അടുത്ത വര്‍ഷം പ്രസിദ്ധീകരിച്ച രണ്ടാം വോള്യമായ കി വേല ഠംശഹശഴവ േപുഷ്കിന് പുരസ്കാരം നേടി ഏറെ ശ്രദ്ധിക്കപ്പെട്ടു. 1890-ല്‍, കുറ്റവാളികള്‍ക്കുള്ള ദ്വീപായ സഖാലിനില്‍ (ജപ്പാന്) അവസാനിച്ച സാഹസികമായ സൈബീരിയന്‍ യാത്ര അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തില്‍ പ്രധാന വഴിത്തിരിവായിരുന്നു; അതിനുശേഷമാണ് കഥയിലെ മാസ്റ്റര്‍പീസുകള്‍ പലതും എഴുതിയത്. 1892 മുതല്‍ അഞ്ചുവര്‍ഷം മോസ്കോയില്‍നിന്ന് നാല്പത് മൈല്‍ അകലെയുള്ള മെലിഖോവോ എന്ന ഗ്രാമത്തില്‍, കര്‍ഷകര്‍ക്കിടയില്‍, ഡോക്ടറായി സേവനമനുഷ്ഠിച്ചു. അവിടെ സ്കൂളും മറ്റും തുടങ്ങാന്‍ സഹായിക്കുന്നതിനിടയിലും അദ്ദേഹം ധാരാളം എഴുതി. 1897-ല്‍ ഉണ്ടായ ശ്വാസകോശപരമായ രക്തസ്രാവം കാരണം ശരീരസ്ഥിതി മോശമാകാന്‍ തുടങ്ങി; താമസം ക്രീമിയയിലേക്ക് മാറ്റി. എന്നാല്‍ 1896 മുതല്‍ 1903 വരെയുള്ള വര്‍ഷങ്ങളിലാണ് ആധുനികസാഹിത്യത്തിലെ ഏറ്റവും വലിയ നാടകകൃത്തുക്കളിലൊരാള് എന്ന ഖ്യാതി അദ്ദേഹത്തിന് നേടിക്കൊടുത്ത കൃതികള്‍ എഴുതുന്നത്: ദ് സീഗള്‍ (1896), അങ്ക്ള് വാന്യാ (1897), ത്രീ സിസ്റ്റേഴ്സ് (1901), ചെറി ഓര്ച്ചേര്ഡ് (1904). എഴുതിയ കഥകളെല്ലാം സമാഹരിച്ച് 1899-1901 കാലയളവില്‍ പ്രസിദ്ധീകരിച്ചു. 1901-ല്‍ മോസ്കോ ആര്‍ട്ട് തിയേറ്ററിലെ അഭിനേത്രിയായ ഓള്‍ഗ നിപ്പറിനെ വിവാഹം ചെയ്തു. 1904 ജൂലായ് രണ്ടിന് ബാഡന്വീലറില്വെച്ച് ക്ഷയരോഗ ബാധിതനായി മരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.