Only logged in customers who have purchased this product may leave a review.
വാനപ്രസ്ഥം
₹110.00 ₹88.00
20% off
Out of stock
Get an alert when the product is in stock:
കരയോടടുക്കുകയും ഒന്നും പറയാതെ തിരിച്ചുപോവുകയും ചെയ്യുന്ന തിരയുടെ മൗനവേദനകള്‍ പോലെ, വാക്കുകള്‍കൊണ്ടു പകരാനാവാത്ത മൂകവിലാപങ്ങളുമായി ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവര്‍ക്ക് മലയാളത്തില്‍ ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ നാലു കഥകളാണ് ഈ സമാഹാരത്തില്‍. മനസ്സില്‍ കൊണ്ട പ്രണയത്തിനുമുകളില്‍ കാലത്തിന് ഒരു കൊത്തുവേലയും ചെയ്യാനാവില്ലെന്ന് വായനക്കാരെ നിരന്തരം അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്ന വാനപ്രസ്ഥം, മുതിര്ന്നവരുുെട ലോകത്തിന്റെ പതിവുവഴക്കങ്ങളെ ഇളം തെന്നലിന്റെ സ്വാതന്ത്ര്യത്തോടെ ഗൂഢമായി വിചാരണചെയ്യുന്ന ജനാകിക്കുട്ടിയുടെ കഥ പറയുന്ന ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, സുകൃതം, പെരുമഴയുടെ പിറ്റേന്ന് എന്നീ നാലു കഥകളും ഏതു ലോകകഥയോടും ചേര്‍ത്തു വെക്കാവുന്ന ഉയരം പ്രാപിക്കുന്നുണ്ട്.
1993-ലെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ച കൃതി.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്, തിരക്കഥാകൃത്ത്, സംവിധായകന്, ജ്ഞാനപീഠ പുരസ്കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്കാരവും ചലച്ചിത്രസപര്യാപുരസ്കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.
Reviews
There are no reviews yet.