Book VAASTHU SHASTHRAM
Book VAASTHU SHASTHRAM

വാസ്തു ശാസ്ത്രം

120.00

13 in stock

Author: Pandit Alahar Vijay Category: Language:   MALAYALAM
ISBN: Publisher: SURA BOOKS (PVT) LTD.
Specifications
About the Book

ഭാരതത്തിന്റെ പൗരാണിക നിര്‍മ്മാണശാസ്ത്രം

വാസ്തുശാസ്ത്രം, സംഖ്യാശാസ്ത്രം, ജ്യോതിഷം, രത്‌നശാസ്ത്രം തുടങ്ങിയവയില്‍ പാരമ്പര്യമായിത്തന്നെ
തികഞ്ഞ പാണ്ഡിത്യം നേടിയിട്ടുള്ള വ്യക്തിയാണ് പണ്ഡിറ്റ് അളഹര്‍ വിജയ്. തമിഴ്‌നാട് ഗവണ്‍മെന്റ്
സര്‍വ്വീസില്‍ അസി. എന്‍ജിനീയര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദില്‍ ടെക്‌സിക്കല്‍ ഓഫീസര്‍, കാനറാ ബാങ്കില്‍ ഫീല്‍ഡ് ഓഫീസര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എന്‍ജിനീയറാണ് അദ്ദേഹം. ഇന്ത്യയിലെമ്പാടും താമസിച്ച് ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന് വിപുലമായ അനുഭവ സമ്പത്തുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വാസ്ത്ര ശാസ്ത്ര സിദ്ധാന്തങ്ങളെ കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

പണ്ഡിറ്റ് അളഹര്‍ വിജയ് സംഖ്യാശാസ്ത്രത്തില്‍ ഗവേഷണം നടത്തി രൂപം കൊടുത്ത അഭിനവ നാമശാസ്ത്രം (New Name Shastra) ആണ് ഇന്ന് സംഖ്യാശാസ്ത്ര വിദഗ്ദ്ധര്‍ ഉപയോഗിച്ചുവരുന്ന നാമശാസ്ത്രം (Pronology). മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന് ഫെങ് ഷൂയി ശാസ്ത്രത്തിലും നല്ല വിജ്ഞാനമുണ്ട്. വാസ്തുശാസ്ത്രം, ഫെങ് ഷൂയി, സംഖ്യാശാസ്ത്രം, നാമശാസ്ത്രം, രത്‌നശാസ്ത്രം എന്നിവയെ കുറിച്ച് അദ്ദേഹമെഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ വളരെയേറെ പ്രചാരം നേടിയതും നിരവധി തവണ റീപ്രിന്റ് ചെയ്തിട്ടുള്ളതുമാണ്.

വാസ്തു ശാസ്ത്രത്തെ കുറിച്ച് വളരെ ആകര്‍ഷകമായ ശൈലിയിലാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഈ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും വാസ്തു സിദ്ധാന്തങ്ങള്‍ പാലിക്കുവാനും ഈ ഗ്രന്ഥം വളരെയേറെ സഹായിക്കും. ജീവിതത്തില്‍ ധാരാളം സൗഭാഗ്യങ്ങള്‍ നേടുവാന്‍ ഈ പുസ്തകം വഴിയൊരുക്കും. നിങ്ങളുടെ വീടിന്റെ വാസ്തുശക്തി മനസ്സിലാക്കാനുള്ള ലളിത മാര്‍ഗ്ഗങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട വീടുകളുടെ വാസ്തു മാത്രമല്ല ഫ്‌ളാറ്റുകള്‍, ബഹുനില മന്ദിരങ്ങള്‍, സ്‌കൂളുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍, ആശുപതികള്‍, ഹോട്ടലുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയുടേയും വാസ്തു ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

 

The Author

You're viewing: VAASTHU SHASTHRAM 120.00
Add to cart