₹220.00
Out of stock
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങൾ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറുബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാന ത്തിനിടയിൽ വിവേകം ചിലപ്പോൾ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു – ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘർഷം, ഏറനാടൻ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവിൽ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികർമ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവൽ.