Only logged in customers who have purchased this product may leave a review.
ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍
₹65.00 ₹52.00
20% off
In stock
മലയാളസിനിമയിലെ വിപ്ലവഭൂതകാലത്തിലേക്ക് ആഴമേറിയ സഞ്ചാരം. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയസ്മൃതികളെ ചലച്ചിത്രങ്ങളിലൂടെ പുനര്‍വായിക്കാനുള്ള വ്യത്യസ്തമായ ശ്രമം.
നക്സലൈറ്റ് ശരീരങ്ങളാല്‍ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തില്‍ എഴുപതുകളെത്തുടര്‍ന്നുണ്ടായ സിനിമകള്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അതേസമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്രപ്രക്രിയയ്ക്കിടയില്‍ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്നുകൂടി നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആലോചനകള്‍ക്ക് ഒരു വേദിയായി മാറുമെങ്കില്‍ ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍ എന്ന ഈ പുസ്തകം അതിന്റെ ദൗത്യം നിറവേറ്റിയെന്നു പറയാം.-ഡോ. വി.സി. ഹാരിസ്
ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് താന്നിമൂട്ടില്‍ ജനിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്നും എം.ഫില്‍ ബിരുദം. ചലച്ചിത്ര ഗവേഷണപഠനത്തിന് 2004-05-ല്‍ കേരള ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. മികച്ച ചലച്ചിത്രലേഖനത്തിന് 2009-ലും 2007-ലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. വര്‍ത്തമാനം ദിനപത്രത്തിലും കോര്‍പ്പറേറ്റ് പബ്ലിഷിങ് ഇന്റര്‍നാഷണലിലും സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ 'സൗത്ത് ഏഷ്യാ ഫീച്ചേഴ്സില്' എഡിറ്റോറിയല്‍ കോ- ഓര്‍ഡിനേറ്റര്‍. ഭാര്യ: ഗായത്രി. മകള്‍: അരുന്ധതി. e-mail: kpjayakumar@gmail.com
Reviews
There are no reviews yet.