തുഞ്ചന്‍ സ്മാരക ചരിത്രം
₹900.00
In stock
ഡോ. കെ. ശ്രീകുമാര്‍
തുഞ്ചത്താചാര്യന്റെ ജന്മം കൊണ്ട് പാവനമായ തിരൂര്‍ തുഞ്ചന്‍ സ്മാരകത്തിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രം. അപൂര്‍വ്വ ചിത്രങ്ങള്‍ സഹിതം. എം.ടി. വാസുദേവന്‍ നായരുടെ ആമുഖം. നമ്പൂതിരിയുടെയും മദനന്റെയും ചിത്രീകരണം.
പ്രസാധനം: തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍ പറമ്പ്, തിരൂര്‍, മലപ്പുറം ജില്ല.
പത്രപ്രവര്ത്തകന്, ബാലസാഹിത്യകാരന്‍. 1967ല്‍ ചോറ്റാനിക്കരയില്‍ ജനിച്ചു. എം.എ. എഫില്‍ ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു. നൂറോളം ബാല സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു. മലയാള സംഗീതനാടകചരിത്രം, ഒരു മുഖം, ജനപ്രിയ നാടക വേദിയുടെ മിടിപ്പുകള്‍, വടക്കന്‍ പാട്ടുകഥകള്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വിഡ്ഢിക്കൂശ്മാണ്ഡം, പട്ടുതൂവാല തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.റ്റി. സാഹിത്യ പുരസ്കാരം, ഭീമ ബാല സാഹിത്യ അവാര്‍ഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍. ഇപ്പോള്‍ മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍. ഭാര്യ : ഇന്ദു. മക്കള്‍ : വൈശാഖന്, നയനതാര. കോഴിക്കോട്ട് താമസം.