തുലാവേനൽ
₹240.00 ₹192.00
20% off
In stock
ഇ. ഉണ്ണികൃഷ്ണൻ
ആഗോളതാപനത്തിന് മരം മറുപടിയായാലും ഇല്ലെങ്കിലും പച്ചപ്പുകളുള്ള നാട്ടിൽ നനവും തണുപ്പുമുണ്ടാകും. തുലാവർഷത്തിനുമപ്പുറത്ത് പ്രാദേശികമേഘങ്ങൾ നല്കുന്ന ചെറുമഴകൾക്ക് കടപ്പെട്ടിരിക്കുന്നത് നാട്ടുപച്ചകളോടാണ്. അതുകൊണ്ടാണ് തൊഴിലുറപ്പുപദ്ധതിയിലെ സ്ത്രീജനങ്ങളുടെ കൈയിൽ കൊടുവാൾ കൊടുത്തുവിടരുത് എന്നു പറയുന്നത്. ശ്രീലങ്ക പ്ലാവും ബ്ലാത്തിപ്ലാവും മുറിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. എന്നാൽ, ഗ്രാമവനമായ കാവോ കണ്ടൽക്കാടോ വെട്ടുന്നത് തടയാൻപോലും നമുക്ക് ഫലപ്രദമായ നിയമങ്ങളില്ല.
പ്രാദേശികതയിൽ ഊന്നിനിന്ന് പരിസ്ഥിതിയിലുണ്ടാകുന്ന ഓരോ സൂക്ഷ്മചലനവും ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനൊപ്പം അവ എങ്ങനെ ഭാവിയിൽ പ്രവർത്തിക്കുമെന്ന് വിലയിരുത്തുന്നു. റോഡിൽ മരണത്തിന് ഇരയാകുന്ന ജീവികൾ, ജനിതകവിത്തുകൾ, നാട്ടുവൈദ്യം, പരിസ്ഥിതിവിദ്യാഭ്യാസം, പശ്ചിമഘട്ടസംരക്ഷണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ.
ഇ. ഉണ്ണികൃഷ്ണന്റെ പരിസ്ഥിതി ലേഖനങ്ങളുടെ സമാഹാരം.