Book Thiranjedutha Kathakal
Book Thiranjedutha Kathakal

തിരഞ്ഞെടുത്ത കഥകള്‍

395.00

4 in stock

Author: Balakrishnan C.V Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

നൈരന്തര്യബോധമാര്‍ന്ന കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വപരിണാമത്തിന് പുതിയ ദിശ നല്കിയ സി.വി. ബാലകൃഷ്ണന്റെ തിരഞ്ഞെടുത്ത നൂറ്റമ്പതു രചനകളുടെ സവിശേഷസമാഹാരം. മതം, കല, അധികാരം, രാഷ്ട്രീയം, നീതി, കാമം, കുടുംബജീവിതം, സുഹൃദ്ബന്ധം എന്നിങ്ങനെ ജീവിതമെന്ന പെരുവഴിയിലെ എല്ലാ സ്ഥാനങ്ങളും ഈ കഥകളിലുണ്ട്. നമ്മില്‍നിന്ന് തെന്നിമാറിക്കൊണ്ടിരിക്കുന്ന അന്തിമയാഥാര്‍ഥ്യത്തെ പ്രസന്നമായ ആഖ്യാനത്തിലൂടെ നിര്‍വചിക്കാന്‍ ഇവ ശ്രമിക്കുന്നു. പ്രമേയസ്വീകരണത്തിന്റെ വൈവിധ്യം, ഭാഷയുടെ സൂക്ഷ്മചാരുത, നവീനമായ ആഖ്യാനരീതി, മനുഷ്യപ്രകൃതിയോടും ഭൂപ്രകൃതിയോടും ജീവജാലങ്ങളോടും കാട്ടുന്ന സ്‌നേഹവാത്സല്യങ്ങള്‍ എന്നിവയൊക്കെച്ചേര്‍ന്ന് നമ്മുടെ കാലത്തെ വലിയ കഥാകൃത്താണ് സി.വി. ബാലകൃഷ്ണന്‍ എന്ന് ഓര്‍മിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന കൃതി.

The Author
Balakrishnan C.V

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

Reviews

There are no reviews yet.

Add a review