പ്രൊഫ.എം.കെ.സാനു തിരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍ (ചങ്ങമ്പുഴ)
₹165.00
6 in stock
അതെ, ചങ്ങമ്പുഴക്കവിത സാര്‍വ്വത്രികവും സാര്‍വ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവര്‍ത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാന്‍ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തിന്റെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നില്ക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേര്‍ന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദൈ്വതാമലഭാവസ്പന്ദിത വിദ്യുന്മേഖലയിലേക്ക്, അവരറിയാതെതന്നെ ഉയര്‍ത്തുന്നത്.
പലരും കരുതുന്നതിനേക്കാള്‍ വിസ്തൃതിയും വൈചിത്ര്യവുമാര്‍ന്ന ചങ്ങമ്പുഴക്കവിതാലോകത്തില്നിന്ന് തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാപം കിട്ടിയ ഗന്ധര്‍വ്വനെപ്പോലെ മലയാളക്കരയില്‍ മനുഷ്യനായി ജനിച്ച്, ഗാനമാധുര്യം തുളുമ്പുന്ന കവിതകളാല്‍ മലയാളികളെ കോരിത്തരിപ്പിച്ച് ജന്മസാഫല്യം കൈവരിച്ചശേഷം, സ്വന്തം ദേവലോകത്തിലേക്ക് മടങ്ങിപ്പോയ ഒരനുഗൃഹീത കവിയുടെ ആന്തരികലോകത്തിലെ ഇന്ദ്രജാല ഭംഗികളുമായി സല്ലപിക്കാന്‍ ഈ സമാഹാരം വായനക്കാരെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
1911 ഒക്ടോബര്‍ 11-ന് ഇടപ്പള്ളിയില്‍ ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍, ആലുവ സെന്റ് മേരീസ് സ്കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മിലിട്ടറി അക്കൗണ്ട്സ് വിഭാഗത്തില്‍ കുറച്ചുകാലം ക്ലാര്‍ക്കായിരുന്നു. തുടര്‍ന്ന് മംഗളോദയത്തില്‍ സേവനമനുഷ്ഠിച്ചു. ഭാര്യ: ശ്രീദേവി. രമണന്, ബാഷ്പാഞ്ജലി, സങ്കല്പകാന്തി, സ്പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, നീറുന്ന തീച്ചൂള, ഓണപ്പൂക്കള്‍, ലീലാങ്കണം, രക്തപുഷ്പങ്ങള്‍, സ്വരരാഗസുധ, യവനിക (കവിതകള്‍), കളിത്തോഴി (നോവല്‍), സാഹിത്യ ചിന്തകള്‍ (പുരോഗമന സാഹിത്യ പ്രസ്ഥാനത്തെപ്പറ്റി), തുടിക്കുന്ന താളുകള്‍, പൂനിലാവില്‍ (ഗദ്യം), സമ്പൂര്‍ണ പദ്യകൃതികള്‍ തുടങ്ങി 57 കൃതികള്‍. 1948-ല്‍ ജൂണ്‍ 17-ന് അന്തരിച്ചു.
Reviews
There are no reviews yet.