തണ്ണീര്‍കുടിയന്റെ തണ്ട്
₹110.00 ₹88.00
20% off
In stock
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് എം.മുകുന്ദന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വര്‍ത്തമാനകാലത്തിന്റെ കാലുഷ്യങ്ങളെ തീവ്രവും ലളിതവുമായി ആവിഷ്കരിക്കുന്ന കഥകള്‍ . തണ്ണീര്‍കുടിയന്റെ തണ്ട,വണ്ടിയില്‍ ഒരു കുടുംബം, ജീവിതനാടകം, മലയാളിക്കുഞ്ഞ്, സായിവ് കാണുന്നത്, ഉത്തരാധുനികകാലത്തെ മദ്യപാനികള്‍, മൂന്നു പോക്കിരികള്‍, ഖജൂരാവോവിലേക്കുള്ള ദൂരം, വെളിച്ചെണ്ണ, ശങ്കരമേനോന്, മാതൃഭൂമി കിട്ടനും കഞ്ചാവ് നാണുവും എന്നീ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.
മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.