₹290.00
Out of stock
ഹോളിവുഡ്ഡിൽ നിന്നും ചലച്ചിത്ര നിർമ്മാണത്തിനായി ഒരു വലിയ സംഘം ആഫ്രിക്കയിലെത്തി. വമ്പൻ ട്രക്കുകളിൽ ആധുനിക നാഗരികതയുടെ എല്ലാവിധ സൗകര്യങ്ങളുമായി അവർ വനത്തിലൂടെയും പുൽമാലികളിലൂടെയും ക്ലേശിച്ചു മുന്നേറി. പക്ഷെ കിരാതരായ ബൻസുത്തോ ഗോത്ര വർഗ്ഗക്കാരുടെ വിഷം പുരണ്ട അമ്പുകൾ അവരെ തളർത്തി. മുമ്പിൽ രോമാവൃത ഗോറില്ലകളും അവരുടെ കിരാത ലണ്ടൻ നഗരവും തേംസ് നദിയും വിചിത്ര വ്രജതാഴ്വരയും. ഹെൻറി എട്ടാമനെന്ന ഗോറില്ല, രാജാവായി വാഴുന്ന ആ പ്രദേശത്തേക്ക് അവരുടെ പിന്നാലെ കാഴ്ചയിൽ തന്റെ ഇരട്ട സഹോദരനെന്നു തോന്നിക്കുന്ന യുവാവിനെ തേടി ടാർസനും കാഞ്ചന സിംഹവും കടന്നു വരുന്നു.