സൂഫിസം ആഴങ്ങളിലെ അഗ്നി
₹190.00 ₹152.00
20% off
In stock
₹190.00 ₹152.00
20% off
In stock
ഇ എം ഹാഷിം
അഗാധമധുരമായ ഈണങ്ങളാൽ ജീവിതത്ത ചിട്ടപ്പെടുത്താൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ചിലർ. ഭൂമിയെന്ന ഈ നീലഗ്രഹം തേടിയെത്തിയ അവധൂതർ. ലോകത്തെ സഹാനുഭൂതിയോടെയും സഹിഷ്ണുതയോടെയും നോക്കി കാണുന്നവർ. അസത്യങ്ങളുടെ ആഴങ്ങളിലേക്ക് ആണ്ടുപോ കുന്ന മനുഷ്യരാശിയെ കരുണയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുന്ന മഹാമനീഷികൾ. കൈയിലിരിക്കുന്ന മണിവീണയിലെ മന്ത്രധ്വനി കളാൽ അവിസ്മരണീയ സംഗീതത്തിന്റെ അനശ്വരതയേയും ജീവിതത്തെ ചിട്ടപ്പെടുത്തിയ രാഗങ്ങളേയും കാലത്തിനു സമർപ്പിച്ച് വിണ്ണിന്റെ അപാരതയിലേക്ക് പറന്നു പോയ ഹസ്രത്ത് ഇനായത്ത് ഖാന്റെ വിസ്മയകരമായ ജീവിതത്തിന്റെ മിടിപ്പുകളേയും ദർശനങ്ങളേയും ഹൃദയവർണ്ണ ങ്ങളിൽ കൊരുത്തുവെച്ച മലയാളത്തിലെ ആദ്യ പുസ്തകം.