ശ്രീപ്രിയയുടെ ആധികള്‍
₹75.00
23 in stock
ഒറ്റനോട്ടത്തില്‍ ഈ കഥകള്‍ ജീവിതത്തിന്റെ പ്രതിഫലനമാകാം. എന്നാല്‍ ഈ ഇതിവൃത്തങ്ങള്‍ പരിമിതമായ ഒരര്‍ത്ഥത്തില്‍ മാത്രമേ യഥാതഥമായിരിക്കുന്നുള്ളൂ. ഭ്രമകല്പനകളും മാന്ത്രികതയും ഐതിഹ്യവും പുരാവൃത്തവുമെല്ലാം കടന്നുവന്ന് യാഥാര്‍ഥ്യത്തിന്റെ മുദ്രകളെ നിരാസ്പദമാക്കുന്നു. – വി.സി.ശ്രീജന്
കഥയെഴുത്തില്‍ അക്ബറിന് തന്റേതായ ഒരു വഴിയുണ്ട്. അതൊരു നാട്ടുവഴിയാണ്. പോയ തലമുറയില്‍ പൊറ്റെക്കാട്ടിന് ഉണ്ടായിരുന്നതുപോലെയുള്ള ഒന്ന്. നമ്മുടെ ദേശീയവും കേരളീയവുമായ ആഖ്യാനപാരമ്പര്യത്തിന്റെ ഭാരങ്ങള്‍ ഒന്നും വെളിപ്പെടുത്താത്ത ഋജുവും അനായാസവുമായ ആഖ്യാനത്തിന്റെ ഒരു നാട്ടുരീതിയാണ് അക്ബര്‍ കഥകളുടെ മുഖമുദ്ര. -എന്‍.ശശിധരന്.
അക്ബര്‍ കക്കട്ടിലിന്റെ പതിമൂന്നു കഥകളുടെ സമാഹാരം.
പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്. തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരള സാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്മെന്റ് ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന് അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍. പി.ഒ., കോഴിക്കോട്.
Reviews
There are no reviews yet.