Book SREEMAHADEVIBHAGAVATHAM (Kilipattu)
Book SREEMAHADEVIBHAGAVATHAM (Kilipattu)

ശ്രീമഹാദേവീഭാഗവതം കിളിപ്പാട്ട്

280.00

3 in stock

Author: Varavoor Samumenon Category: Language:   Malayalam
Specifications
About the Book

വരവൂര്‍ ശാമുമേനോന്‍

ജനനം 25.06.1875 കൊച്ചിശ്ശീമ കിഴക്കന്‍ ചിറ്റൂരില്‍. ബാല്യം പിതാവിന്റെ നാടായ പട്ടഞ്ചീരിയില്‍. ഗുരുകുലവിദ്യാഭ്യാസം അവിടെ തന്നെ കൊടുവായൂര്‍ക്കാരന്‍ താച്ചുമേനോന്റെ ശിക്ഷണത്തില്‍. 12-ാം വയസ്സില്‍ പിതാവ് മരിച്ചു. തുടര്‍ന്ന് ചിറ്റൂരില്‍ താമസമായി. 15-ാം വയസ്സില്‍ ചിറ്റൂര്‍ അംശക്കച്ചേരിയില്‍ ആധാരമെഴുത്ത് ജോലിയും കുടുംബഭരണച്ചുമതലയും ആയി. ഒഴിവുസമയങ്ങളില്‍ ചിറ്റൂര്‍ വടക്കേതേലക്കാട്ടു ഗോപാലമേനോന്റെ അടുക്കല്‍ നിന്നു സംസ്‌കൃതം പഠിച്ചു. അന്നേ മുക്തകങ്ങള്‍ എഴുതിത്തുടങ്ങി. തുടര്‍ന്നു കൃഷ്ണാവിവാഹം എന്ന ഖണ്ഡകാവ്യം എഴുതി. അത്ഭുതരാമായണം, ജ്ഞാനവാസിഷ്ഠം, മഹാഭാഗവതം ദശമസ്‌കന്ധത്തിലെ ശ്രുതിഗീത, കുചേലവൃത്തം, ദേവീസ്തവം, ശിവപാദാദി കേശാന്ത സ്തവത്തിന്റെ വൃത്താനുവൃത്ത വിവര്‍ത്തനം, ശങ്കരവിജയം, ഭാഷാഗാനം, രാജയോഗം, കൈകൊട്ടിക്കളിപ്പാട്ട്, ശ്രീമഹാദേവീഭാഗവതം ഭാഷാഗാനം, ശ്രീരാമവര്‍മ്മ വിജയം, ത്രിപുരാരഹസ്യം തുടങ്ങിയ കൃതികള്‍ ഇദ്ദേഹത്തിന്റെ പ്രതിഭയുടെ ഉദാഹരണങ്ങളാണ്. ആനുകാലികങ്ങളില്‍ കൗമാര പ്രായത്തില്‍ എഴുതിത്തുടങ്ങിയ ഇദ്ദേഹം അന്‍പത്തിരണ്ടാം വയസ്സില്‍ 1927-ല്‍ കാലയവനികയ്ക്കുള്ളില്‍ മറയുവോളം പ്രബന്ധങ്ങളും ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു.

The Author
Varavoor Samumenon

Reviews

There are no reviews yet.

Add a review