Add a review
You must be logged in to post a review.
₹170.00
In stock
കേട്ടാലും കേട്ടാലും മതിവരാത്തതാണ് കൃഷ്ണകഥകള്‍. ഉണ്ണിക്കൃഷ്ണന്റെ കുഞ്ഞുന്നാളിലെ കളികളും കുസൃതികളും കേള്‍ക്കുമ്പോള്‍ തോന്നും ഈ ഉണ്ണി നമ്മോടൊപ്പം എപ്പോഴും ഉണ്ടെന്ന്. കുട്ടികള്‍ക്കെല്ലാം കണ്ണന് കളിക്കൂട്ടുകാരന്. മുതിര്‍ന്നവര്‍ക്കാകട്ടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കെല്പു നല്കുന്ന ഭക്തവത്സലന്. യുവതികള്‍ക്കോ, പ്രേമഭാജനവും. ഭക്തര്‍ക്ക് ഭഗവല്സ്വരൂപമാണെങ്കില് തത്ത്വജ്ഞാനിക്ക് വിരാള്‍പുരുഷനാണ്. അങ്ങനെ ഓരോ ജനങ്ങള്‍ക്കും അവരവരുടെ മനസ്സിനെ ആനന്ദിപ്പിക്കുന്ന രീതിയില്‍ നിറഞ്ഞുനില്ക്കുന്ന ശ്രീകൃഷ്ണന്റെ അവതാരം മുതലുള്ള കഥകള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി സുമംഗല പൂര്‍ണരൂപത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരന് നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍.
You must be logged in to post a review.
Reviews
There are no reviews yet.