Book SHUNYA
Book SHUNYA

ശൂന്യ

299.00 269.00 10% off

3 in stock

Author: SRI M Category: Language:   Malayalam
Publisher: WESTLAND BOOKS
Specifications
About the Book

ശ്രീ എം

ബെസ്റ്റ് സെല്ലറായ ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥയുടെ
രചയിതാവിന്റെ ആദ്യ നോവൽ

കേരളത്തിലെ ഒരു നഗരത്തിന്റെ പ്രശാന്തമായ പ്രാന്തപ്രദേശത്ത് എങ്ങുമില്ലായ്മയിൽ നിന്ന് എത്തിയതാണ് അയാൾ. ശുന്യ എന്നാണ് അയാൾ സ്വയം വിശേഷിപ്പിക്കുന്നത്. ആരാണയാൾ? ചിത്തരോഗിയോ ദുർമന്ത്രവാദിയോ തട്ടിപ്പുകാരനോ അതോ അവധൂതനോ ബുദ്ധാത്മാവോ?
സ്വാമി-അങ്ങിനെയാണ് അയാളെ അവർ സംബോധന ചെയ്യുന്നത്‌ – നാട്ടിലെ കള്ളുഷാപ്പിന്റെ പിൻമുറ്റത്തുള്ള കോട്ടേജിൽ താമസിക്കാൻ തുടങ്ങുകയായി. അവിടെ ഇരുന്നുകൊണ്ട് അയാൾ അന്യാപദേശകഥകൾ
കൊരുക്കയും അനുഗ്രഹങ്ങൾ ചൊരിയുകയും ശാപങ്ങൾ ചാണ്ടുകയും കണക്കില്ലാതെ കട്ടൻചായ കുടിക്കയും പൂർണ്ണ മുക്തിയിൽ ജീവിക്കയും ചെയ്കയായി. അപൂർവ്വാവസരങ്ങളിൽ, അയാൾ ആത്മാവിനെ തൊട്ടുണർത്തുന്ന മധുരഗീതങ്ങൾ തന്റെ പഴയ പുല്ലാങ്കുഴലിൽ
വായിക്കാറുമുണ്ട്. എന്നാൽ, പ്രത്യക്ഷനായ അതേ നിഗൂഢതയോടെ അയാൾ അപ്രത്യക്ഷനാവുകയും ചെയ്തു. പുതിയ അവധൂതന്, പുതിയ
കാലഘട്ടത്തിന് പാതയൊരുക്കിക്കൊണ്ട്. പരിമേയത്തിനും അപരിമേയത്തിനുമിടയ്ക്കുള്ള മതിലുകളെ ഇടിച്ചുനിരത്തുന്ന ശൂന്യത്തിന്റെ ധ്യാനമാണ് ശ്രീ എമ്മിന്റെ പ്രഥമ നോവൽ. സരളമായ കഥാകഥനശൈലിയും ജ്ഞാനത്തിന്റെ ആഴവുമുള്ള ഈ കൃതി അഗാധവും ശാശ്വതവുമായ ശാന്തിയുടെ ഒന്നുമില്ലായ്മയായ, സകലതിന്റെയും ആദ്യന്തമായ, ശുന്യത്തിന്റെ മണ്ഡലത്തിലേക്ക്
നയിക്കയാണ് നമ്മെ.
യാതൊന്നിനെയാണോ ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാനാവാത്തത് യാതൊന്നാണോ മനസ്സിനുപോലും പിടികിട്ടാത്തത്
അതാണു സത്യമെന്നറിയൂ ശിഷ്യാ.
– കേനോപനിഷത്ത്

The Author

Reviews

There are no reviews yet.

Add a review

You're viewing: SHUNYA 299.00 269.00 10% off
Add to cart