₹270.00 ₹216.00
20% off
In stock
‘അമേരിക്കൻ ജനതയ്ക്ക് പഞ്ചസാര മിഠായിയോടെന്നപോലെ പ്രഭാഷണങ്ങളോടും, അത് വിഷയം ഏതായാലും പ്രാസംഗികൻ ആരായാലും, അനാരോഗ്യകരമായ ഒരു പ്രതിപത്തിയുണ്ട്.’ പ്രഭാഷണങ്ങളോടുള്ള അമേരിക്കൻ പ്രതിപത്തിയെക്കുറിച്ച് ടാഗോർ ഇങ്ങനെ പറഞ്ഞത് ശരിയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കട്ടെ. പ്രത്യേകിച്ച് ഇന്നിവിടെ പഞ്ചസാരമിഠായിയുടെ കുറവ് ഞാൻ നികത്തണമെങ്കിൽ!
ദേശീയവും അന്തർദേശീയവും വിദ്യാഭ്യാസപരവും സാംസ്കാരി കവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ശശി തരൂർ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിൽനിന്നും തിരഞ്ഞെടുത്തു തയ്യാറാക്കിയ ഈ പുസ്തകത്തിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം നേടിയ ആഴത്തിലുള്ള ജ്ഞാനവും ചിന്തയും ദീർഘവീക്ഷണവും പ്രതിഫലിക്കുന്നു.
ഗ്രന്ഥകാരനും നയതന്ത്രജ്ഞനും എന്നതിനു പുറമെ പ്രഗത്ഭനായൊരു വാഗ്മിയുമായ ശശി തരൂരിന്റെ പ്രഭാഷണങ്ങളുടെ സമാഹാരം.
പരിഭാഷ: സിസിലി