സ്കൂള്‍ ഡയറി
₹125.00 ₹100.00
20% off
Out of stock
Get an alert when the product is in stock:
പഴയ ഫലിതങ്ങളും പുതിയ വിദ്യാലയാന്തരീക്ഷത്തിന്റെ സൃഷ്ടികളായ തകര്‍പ്പന്‍ നേരമ്പോക്കുകളും കലര്‍ന്ന്
സമ്പുഷ്ടമാണ് അക്ബറിന്റെ ശൈലി. അശ്ലീലമെന്ന് പെട്ടെന്ന് തോന്നിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറവില്ലാതെ
ലേഖകന്‍ അവതരിപ്പിക്കുന്നു. വല്ലപ്പോഴും അശ്ലീലവും അതിശയോക്തിയും മര്യാദയുടെ സീമ വിടുന്നുണ്ടോ
എന്ന് സംശയം തോന്നുമെങ്കിലും സാമാന്യമായ ഔചിത്യം ഉടനീളം ദീക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം.
-ഡോ. സുകുമാര്‍ അഴീക്കോട്
പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്. തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരള സാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്മെന്റ് ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന് അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍. പി.ഒ., കോഴിക്കോട്.