ശമനതാളം
₹580.00
12 in stock
ഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റേയും കഥ പറയുന്ന കെ.രാധാകൃഷ്ണന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്. അവതാരിക: എം.ടി.വാസുദേവന്‍ നായര്‍
ആസ്പത്രിയുടെയും ഡോക്ടര്‍മാരുടെയും കഥ മാത്രമല്ല ബൃഹത്തായ ഈ നോവല്‍. രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചീഞ്ഞളിയുന്ന ശരീരവും വിഷാണുക്കള്‍ കുടിയേറിവാഴുന്ന മനസ്സും ഒരു സ്കാനിങ്ങിനു വിധേയമാക്കുകയാണ് ഗ്രന്ഥാകാരന്‍ ഈ നോവലില്‍. താളക്കേടുകളുടെ അലകളിലൂടെ നീന്തി, താളാത്മകമായ ഒരു മേഖലയിലെത്താന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനും ഭൈരവിയും ജയനും വാണിയും രതിയും എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജീവിതമെന്ന നിശബ്ദമായ നിത്യദുരന്തത്തെയാണ്- എം.ടി.വാസുദേവന്‍ നായര്‍
1995-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്കാരവും 1997-ലെ അബുദാബി ശക്തി അവാര്‍ഡും നേടിയ കൃതി.
തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജനിച്ചു. അച്ഛന് അമ്പാട്ട് പത്മനാഭ മേനോന്, അമ്മ കൊട്ടേക്കാട്ട് ലക്ഷ്മിക്കുട്ടി അമ്മ. ചെന്ത്രാപ്പിന്നി ഗവ. ലോവര്‍ െ്രെപമറി സ്കൂള്‍, പെരിഞ്ഞനം ആര്.എം. ഹൈസ്കൂള്‍, ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജ്, എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജ്, കൊച്ചി സര്‍വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ്എന്നിവിടങ്ങളില് പഠനം. സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തരബിരുദം. മാതൃഭൂമിയില്‍ ജനറല്‍ മാനേജരായിരുന്നു (പേഴ്സണല്‍). നഹുഷപുരാണം, ശമനതാളം (നോവലുകള്‍) എന്നിവ പ്രധാന കൃതികള്‍. നഹുഷപുരാണത്തിന് 1986ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ശമനതാളത്തിന് അബുദാബി ശക്തി അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചു. 2001ല്‍ അന്തരിച്ചു. ഭാര്യ: മീര. മക്കള്‍: രശ്മി, രമ്യ.
Reviews
There are no reviews yet.