Add a review
You must be logged in to post a review.
₹250.00
In stock
”ഒരു വ്യക്തി ആര്‍ജിച്ചിരിക്കുന്ന കഴിവുകളുടെയും പെരുമാറ്റശീലങ്ങളുടെയും പ്രദര്‍ശിപ്പിക്കുന്ന മനോഭാവത്തിന്റെയും ആകെത്തുകയാണ് അയാളുടെ വ്യക്തിത്വം. നല്ല വ്യക്തിത്വം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്.
മനോഭാവം, ആശയവിനിമയശേഷി, വേഷധാരണം, ശരീരഭാഷ, പൊതുസ്ഥലങ്ങളിലെ പെരുമാറ്റം എന്നിങ്ങനെ നല്ല വ്യക്തിത്വം കരുപ്പിടിപ്പിക്കുന്നതിന് ആവശ്യമായ കഴിവുകളെക്കുറിച്ചും പ്രത്യേക പാടവങ്ങളെക്കുറിച്ചും രാജ്യാന്തരപ്രശസ്ത മൈന്‍ഡ് ട്രെയ്നറും സക്സസ് കോച്ചുമായ ഡോ.പി.പി.വിജയന് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. നല്ല വ്യക്തിത്വം വളര്ത്തിയെടുക്കുന്നതനെങ്ങനെയെന്നും വളരെ ലളിതമായ ഭാഷയില്‍ ഗ്രന്ഥകാരന് ഈ പുസ്തകത്തില്‍ വിശദമാക്കുന്നു. ഒപ്പം പേഴ്സണാലിറ്റി നിര്ണ്ണയിക്കുന്നിതിനുള്ള ചില ടെസ്റ്റുകളും.
കഴിഞ്ഞ രണ്ടു ദശാബ്ദമായി ഡോ.വിജയന് നടത്തുന്ന ഗവേഷണപഠനങ്ങളുടെ ഫലമാണിത്. നിത്യജീവിതത്തില്‍ നിന്നുള്ള ധാരാളം ഉദാഹരണങ്ങളും കഥകളും മഹദ്സൂക്തങ്ങളും. നല്ല വ്യക്തിത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകള്‍ നവീകരിക്കാന്‍ ഈ പുസ്തകം സഹായിക്കും.
നല്ല വ്യക്തിത്വം കരുപ്പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.”
You must be logged in to post a review.
Reviews
There are no reviews yet.