Only logged in customers who have purchased this product may leave a review.
₹110.00 ₹88.00
20% off
മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍ നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം കവിതയിലെ രാമന് ഇഫക്റ്റ്.
-പി.പി. രാമചന്ദ്രന്
പി.എന്ന അക്ഷരം ചേര്‍ത്തതുകൊണ്ടാവാം; ‘രാമന്’ ഉള്ളതു കൊണ്ടുമാവാം മഹാകവി പിയെപ്പോലെ രാമനും ഒരേയൊരു ജീവിതമേയുള്ളൂ- കാവ്യ ജീവിതം. പിയെപ്പോലെ രാമനും കവിതയുടെ കാലടിപ്പാട് നോക്കി സഞ്ചരിക്കുന്നു.
-വി.എം. ഗിരിജ
ഇരുട്ടിലും അരണ്ടവെളിച്ചത്തിലും കണ്ടെത്തുന്ന വാക്കിന്റെ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പച്ചയാണ് പി.രാമന്റെ കവിതകള്‍. അവ സ്വയം വെളിച്ചമുള്ളതാവുകയും ചുറ്റുമുള്ളവയെ വെളിച്ചത്തില്‍ ആറാടിക്കുകയും ചെയ്യുന്നു. അസാധാരണമായ ബിംബവിധാനങ്ങളും വാക്യനിര്മിതികളുംകൊണ്ട് ശ്രദ്ധേയമായ രാമകവിതകള്‍.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.