Book PRACHEENA, POORVA MADHYAKALA INDIACHARITHRAM
Book PRACHEENA, POORVA MADHYAKALA INDIACHARITHRAM

പ്രാചീന, പൂർവ്വ മധ്യകാല ഇന്ത്യാചരിത്രം

1299.00 1104.00 15% off

In stock

Author: UPINDER SINGH Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

ശിലായുഗംമുതൽ 12-ാം നൂറ്റാണ്ടുവരെ

ഉപിന്ദർ സിങ്

ആദിമ ഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാങ്കേതികവിദ്യ, തത്ത്വ ശാസ്ത്രം, മതം, കല, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള വിശകലനങ്ങളും ചർച്ചകളും വൈവിധ്യമാർന്ന വിവരണത്തിൽ ഈ ചരിത്രരചന മനോഹരമായി ഇഴചേർത്തെടുത്തിരിക്കുന്നു. ലക്ഷക്കണക്കിനു വർഷത്തെ ഉപഭൂഖണ്ഡത്തിലെ ജനജീവിതത്തിനെ ഉജ്ജ്വലമായി അവതരിപ്പിക്കുകയാണ് ഈ അനന്യ രചന.
പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകൾ, കരകൗശലവസ്തുക്കൾ, ലിഖിതങ്ങൾ, നാണയങ്ങൾ എന്നിവയുടെ സൂക്ഷ്മവിശകലനങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി.
ഇന്ത്യയുടെ മഹത്തും സമ്പന്നവുമായ ഭൂതകാലത്തെ അകക്കണ്ണിൽ കാണാനും വിശദമായി അറിയാനും ചരിത്രവായനയെ ആവേശകരമായ ഒരു അനുഭവമാ ക്കാനും ഈ കൃതി ഓരോ വായനക്കാരെയും സഹായിക്കുമെന്നത് തീർച്ചയാണ്.

ഈ കൃതിയുടെ പ്രധാന സവിശേഷതകൾ

350-ൽപ്പരം വർണ്ണചിത്രങ്ങളും ഭൂപടങ്ങളും രേഖാചിത്രങ്ങളും
അധിക വായനകൾക്കും ചർച്ചകൾക്കും സഹായകരമാകുന്ന വിവരങ്ങൾ പ്രത്യേക കളങ്ങളിൽ നൽകിയിരിക്കുന്നു.
വിശദമായ റഫറൻസ് ലിസ്റ്റ്

വിവർത്തനം:
ഫാരിദിൻ എ.എസ്.
വി.എൻ. കൃഷ്ണൻകുട്ടി
ലിൻസി കെ. തങ്കപ്പൻ
ധന്യ കെ. കെ.

The Author

You're viewing: PRACHEENA, POORVA MADHYAKALA INDIACHARITHRAM 1299.00 1104.00 15% off
Add to cart