പോയട്രി കില്ലർ
₹150.00 ₹120.00
20% off
Out of stock
₹150.00 ₹120.00
20% off
Out of stock
അത് ഞാൻ തന്നെ
ശ്രീപാർവ്വതി
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണ സ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ, വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവൽ. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും ഇന്റർവ്യൂകളിലൂടെയും പത്ര സമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്നലളിതമായി കഥയെ പ്രത്യേകമട്ടിൽ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂർത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിർത്തുമെന്നുറപ്പാക്കാൻ സൂക്ഷ്മതയോടെയാണ് ശ്രീപാർവതി ഈ പുസ്തകം എഴുതിയിട്ടുള്ളത്.
– ജി. ആർ. ഇന്ദുഗോപൻ