Only logged in customers who have purchased this product may leave a review.
പെണ്ണുങ്ങള് കാണാത്ത പാതിരാനേരങ്ങള്
₹45.00 ₹36.00
20% off
In stock
മനുഷ്യര്‍ക്കും പ്രകൃതിയിലെ മറ്റുള്ളവയ്ക്കും ആനന്ദം, വേദന എന്നിവ എങ്ങനെ വ്യത്യാസപ്പെടുന്നു? പൂക്കലും കായ്ക്കലും കൊഴിയലും സ്വാഭാവികം ആണോ? അതോ മനുഷ്യരനുഭവിക്കുന്ന ആനന്ദവും വേദനയും സംസ്കാരത്തിന്റെ സംഭാവന മാത്രമാണോ? പോകെപ്പോകെ ലാളിത്യമാണോ സങ്കീര്‍ണതയാണോ ‘ജീവന്’ എന്ന പ്രതിഭാസത്തിനുണ്ടാകുന്നത്? നൈമിഷികതയെ അനശ്വരതയാക്കി പടര്‍ത്തുന്ന ജീവന്റെ രാസവിദ്യ എന്താണ്? ഈ വഴികളിലൂടെ കടന്നുപോവുന്ന എന്റെ മനസ്സ് ഇതിലെ ചില കവിതകളിലെങ്കിലും ഉണ്ട്. നന്ദി.-വി. എം. ഗിരിജ.
മലയാളത്തിലെ കവിയത്രികളില്‍ ശ്രദ്ധേയയായ വി.എം.ഗിരിജയുടെ പുതിയ കവിതാസമാഹാരം.
എനിക്കു വീടില്ല
ദിവസവും വന്നുകയറും വീട്
ഒരു പുതുമയുള്ളിടം
ഒരുപാടായിട്ടും
അതിന് വേറൊരു മണം…
എനിക്കു വീടില്ലാ…
തൊഴുത്തില്‍ പയ്യുകള്
വളകൊമ്പും കാട്ടിക്കിടപ്പില്ലാ
റേഷനരിയും പഞ്ചാരേം
എടുത്തുവെക്കുമ്പോള്‍
പൊതിഞ്ഞ പേപ്പറില്‍
ഒരു നുള്ളു തന്നാല്‍
വിടരും കണ്ണില്ല…
എനിക്കു വീടില്ല.- എനിക്കു വീടില്ല എന്ന കവിതയില്‍ നിന്ന്
1961 ജൂലായ് 27-ന് ഷൊര്‍ണൂരിലെ പരുത്തിപ്രയില്‍ ജനനം. അച്ഛന്: വി.എം. വാസുദേവന്‍ ഭട്ടതിരിപ്പാട്. അമ്മ: ഗൗരി അന്തര്‍ജനം. ഷൊര്‍ണൂര്‍ മുനിസിപ്പല്‍ യു.പി. സ്കൂള്‍, സെന്റ് തെരേസാസ് ഹൈസ്കൂള്‍ ഷൊര്‍ണൂര്‍, ഗവ. സംസ്കൃത കോളേജ് പട്ടാമ്പി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1983 മുതല്‍ ആകാശവാണിയില്‍ അനൗണ്സര്, ഇപ്പോള്‍ ആകാശവാണി കൊച്ചി എഫ്.എമ്മില്‍. പ്രണയം ഒരാല്‍ബം, ജീവജലം, പാവയൂണ് എന്നിവ കവിതാസമാഹാരങ്ങള്‍. പ്രണയം ഒരാല്‍ബത്തിന്റെ ഹിന്ദി പരിഭാഷ പ്രേം ഏക് ആല്‍ബം (പരി: ഡോ. എ.അരവിന്ദാക്ഷന്) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: സി.ആര്. നീലകണ്ഠന്, മക്കള്‍: ആര്‍ദ്ര, ആര്‍ച്ച. വിലാസം: തണല്‍, തൃക്കാക്കര പോസ്റ്റ്, കൊച്ചി-21
Reviews
There are no reviews yet.