Book Parethorkkoral
Book Parethorkkoral

പരേതര്‍ക്കൊരാള്‍

90.00

4 in stock

Author: Basheer Thikkodi Category: Language:   Malayalam
ISBN 13: 978-81-8266-093-9 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി സ്വന്തം കുടുംബത്തെപ്പോലും
മറന്നു പ്രവര്‍ത്തിക്കുന്ന അഷ്‌റഫ്ക്കയെപ്പറ്റി സുഹൃത്തുക്കളില്‍ നിന്ന് പലതും അറിഞ്ഞു. അറിഞ്ഞതെല്ലാം മഹത്തായ കാര്യങ്ങളായിരുന്നു. അഷ്‌റഫ്ക്കയെപ്പോലെ ചിലര്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നതുകൊണ്ട് ലോകം നന്മനിറഞ്ഞതാകുന്നു.- ബി.എം. സുഹറ

ഈ പുസ്തകം മഹത്തരമാകുന്നത് മനുഷ്യന് എത്രത്തോളം
മനുഷ്യനാകാമെന്നും മനുഷ്യനല്ലാതാകാമെന്നുമുള്ള വിഷയത്തെപ്പറ്റി അതു ചിന്തിപ്പിക്കുന്നു എന്നതുകൊണ്ടാണ്. സഹജീവിയിലേക്ക്
പരിപൂര്‍ണമായി പരിവര്‍ത്തനപ്പെടാനുള്ള പ്രാപ്തിയാണ് അഷ്‌റഫിനെ അനുഗൃഹീതനായ മനുഷ്യനാക്കുന്നത്.- കെ.പി. രാമനുണ്ണി

ഇവിടെ ഒരാള്‍ മരിച്ചവര്‍ക്കായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ
അയാള്‍ക്ക് മരണമില്ല. അയാളുടെ നീതിക്കും കാരുണ്യത്തിനും
മരണമില്ല. ഉരുകുന്ന മണല്‍പരപ്പില്‍ ഒരു മഴപോലെ അയാള്‍-അഷ്‌റഫ്. ആ കാവലാളുടെ കാല്‍പ്പാടുകള്‍ രേഖപ്പെടുത്തിയ പുസ്തകം.- ടി.എ. റസാക്ക്

അവതാരിക : ബാബു ഭരദ്വാജ്
ചിത്രങ്ങള്‍ : കെ. ഷെരീഫ്‌

The Author
Basheer Thikkodi

Reviews

There are no reviews yet.

Add a review