Book PARAYIPETTA PANDHIRUKULAM: VALLON
Book PARAYIPETTA PANDHIRUKULAM: VALLON

പറയിപെറ്റ പന്തീരുകുലം: വള്ളോന്‍

40.00

5 in stock

Author: Sreedevi K.b Category: Language:   MALAYALAM
ISBN: Publisher: H & C Books
Specifications
About the Book

പണ്ഡിത്രബാഹ്മണനായ വരരുചിക്ക് പറയപ്പെണ്‍കുട്ടിയില്‍ ജനിച്ച പന്ത്രണ്ടുമക്കളുടെ പുരാവൃത്തമാഹാത്മ്യമാണ് ‘പറയിപെറ്റ പന്തിരുകുലം. വളേളാന്‍ എന്ന വള്ളുവര്‍ ഈ കുലത്തിലെ രണ്ടാമത്തെ പ്രജയാണ്. കൊയ്തത്തുകഴിഞ്ഞ ഒരു പാടത്തിനരികില്‍ ഉപേക്ഷിക്കപ്പെടുന്ന വളേളാന്‍, പാടത്തു പണിക്കുവന്ന ചിരുതയുടെ മകനെന്നപോലെ വളര്‍ന്നു. ചിരുതയുടെ മരണത്തോടെ തീര്‍ത്തും അനാഥനാകുന്ന വള്ളോന്‍ ആ നാടുവിട്ട് പ്രദേശങ്ങളിലൂടെ, ജ്ഞാനത്തിന്റെ ഉറവിടങ്ങളിലൂടെ അലഞ്ഞും അന്വേഷിച്ചും വിദ്യാപാരംഗതനായിത്തീരുന്നു. ജ്യേഷ്ഠസഹോദരനായ അഗ്‌നിഹോത്രിയാല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രത്തില്‍ ഏവരുടെയും ആദരവിനു പാത്രമാകുന്നു ഈ ഗുരുനാഥന്‍. അഗ്‌നിഹോത്രിയുടെ ദേഹത്യാഗാനന്തരം വള്ളുവര്‍ മൗനിയായി, ദയാവാനായി തന്റെ യാത്ര തുടരുന്നു; ഉള്ളില്‍ ബോധിസത്വന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു എന്ന തിരിച്ചറിവോടെ. കപിലവസ്തുവിലേക്ക്, അജന്താഗുഹകളിലേക്ക്, ബദരീനാഥിലേക്കും കേദാര്‍നാഥിലേക്കും, പുണ്യഹിമാലയത്തിലേക്കുവരെ നീളുന്നു ആ മഹായാത്ര. കേദാര്‍നാഥന്റെ മോക്ഷസന്നിധിയില്‍ ആ ജ്ഞാനഭിക്ഷാംദേഹി പരബ്രഹ്മത്തില്‍ ലയിക്കുന്നു.

 

The Author
Sreedevi K.b

Reviews

There are no reviews yet.

Add a review