Add a review
You must be logged in to post a review.
₹40.00 ₹32.00
20% off
In stock
ഒരു മഹാപ്രയാണത്തിന്റെ കഥയാണ് ‘പന്തിരുകുലത്തിലൂടെ ആ പണ്ഡിത്രബാഹ്മണനും പറയിപ്പെണ്ണും എഴുതിയത്. പെറ്റ പൈതങ്ങളെ പെറ്റിടത്തുതന്നെ ഉപേക്ഷിച്ചുപോരാന്‍ ഭര്‍ത്താവിനാല്‍ നിര്‍ബന്ധിതയായ ഒരു സ്ത്രീയുടെ കദനം കൂടിയാണ് ഇക്കഥ. പറയിക്കു പിറന്ന, ധര്‍മനിഷ്ഠനും സത്യസന്ധനുമായ ഭാസ്കരന്റെ ജീവിതമാണ് ഈ പുസ്തകം. കാലാന്തരത്തില്‍ പാക്കനാര്‍ എന്നു വിളിപ്പേരുവീണ ഭാസ്കരന്, വാക്കേറ്റവും കലഹവും കൊണ്ട് മുഖരിതമായ പറയച്ചേരിയെ മനുഷ്യവര്‍ഗ ത്തിലേക്ക് ആനയിച്ചു. അവരും ദൈവസ്യഷ്ടമെന്ന ബോധ്യം നല്കുകവഴി ആ ദേശത്തിന്റെ രക്ഷകനും സുഹൃത്തുമായി. ഉദരപൂരണത്തിനായി മുറമുണ്ടാക്കിവിറ്റു; കൂടുതലും ദാനം നല്കി. കാളിയെ വിവാഹം ചെയ്ത് അവളോടൊപ്പം സ്നേഹ വിശ്വാസങ്ങളോടെ പുലര്‍ന്നു. പല സന്ദര്‍ഭങ്ങളിലായി കണ്ടു മുട്ടുന്ന സഹോദരങ്ങള്‍; അവര്‍ക്കൊപ്പം ചേര്‍ന്ന് അമ്മയ്ക്കു ശ്രാദ്ധമൂട്ടുന്നു പാക്കനാര്‍, പെരുന്തച്ചന്റെ മകനെ സ്വന്തം മകനായി സ്വീകരിക്കുന്നു. സര്‍വവിധ സുഖങ്ങളും ദുഃഖങ്ങളും പരാശക്തിക്കു സമര്‍പ്പിച്ച് മുറം നിറയെ നന്മ മാത്രം നല്കിയ പാക്കനാരെക്കുറിച്ച്.
You must be logged in to post a review.
Reviews
There are no reviews yet.