പകൽ സ്വപ്നത്തിൽ വെയിലുകായാൻ വന്ന ഒരു നരി
₹120.00 ₹96.00
20% off
In stock
ജലത്തിന്റെ സുതാര്യമായ പാളികളിൽ ഒരു മത്സ്യം എഴുതുന്ന സമുദ്രത്തിന്റെ ഭൂപടംപോലെ അരൂപിയായ ഒരു പ്രപഞ്ചചൈതന്യം എവിടെയോ മറഞ്ഞുകിടക്കുന്നുണ്ട്. അതിനെ സൗകര്യപ്പെടുമെങ്കിൽ ദൈവം എന്നു പേരിട്ടു വിളിക്കാം. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അതികഠിനമായ ഏകാന്തതയിൽ, പ്രതിസന്ധികളിൽ തനിച്ചിരുന്ന് നിശ്ശബ്ദമായി നിലവിളിച്ചപ്പോഴൊക്കെ ഒരു വാക്കായോ തലോടലായോ മരണത്തിന്റെ അജയ്യതയ്ക്കുമേൽ നാട്ടിയ പതാകപോലെ അതെന്നെ ജീവിതത്തിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്…
കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്സിക്കോയ് ക്കുമിടയിൽ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡിൽ ഒരു ആലിബാബ, മലബാർ വിസിലിങ് ത്രഷ്… തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന അനുഭവക്കുറിപ്പുകൾ.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ഓർമകളുടെ പുസ്തകം.