₹300.00 ₹240.00
20% off
Out of stock
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കല്‍ ഇവര്‍. ജീവിതമാകുന്ന മഹാനാടകത്തില്‍ ഇവരിലോരോരുത്തരും തങ്ങളുടെതായ ഭാഗം അഭിനയിച്ച് അന്തരര്ധാനം ചെയ്തു. ശവക്കുഴിയില്‍, പട്ടടയില്‍ അല്ലെങ്കില്‍ വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി. ചരിത്രത്തില്‍ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങള്‍ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകള് പഴയ കാല്പാടുകളെ മായ്ക്കുന്നു. ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നുപോകുന്നു.
ജ്ഞാനപീഠപുരസ്കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.