Only logged in customers who have purchased this product may leave a review.
ഒരു മായാജാലം പോലെ
₹175.00 ₹140.00
20% off
In stock
മുൻപെപ്പോഴെങ്കിലും കണ്ട ആളുകളെ നാം ഓർക്കാറുണ്ട്, പലപ്പോഴും. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവരെ ഓർക്കുമ്പോൾ അവരുടെ മനസ്സുമായി നാം ബന്ധപ്പെടുകയാണോ ചെയ്യുന്നത്? അവർ നമ്മെ ഓർക്കുന്നതിന്റെ പ്രതികരണമാണോ നമ്മുടെ ഓർമ? ഈ ‘വാർത്താവിനിമയ’ത്തിനു പിന്നിൽ വിദ്യുത് കാന്തികതരംഗങ്ങൾക്കപ്പുറമുള്ള എന്തോ ആണെന്ന് മനസ്സിലായിട്ടുണ്ട്. കൃത്രിമബുദ്ധി സംബന്ധിച്ചു നടന്ന പഠനങ്ങളുടെ ഫലമായി ചില ധാരണകളും സാധ്യതകളും ലഭിച്ചിട്ടുമുണ്ട്. ഈ അറിവിന്റെ വെളിച്ചത്തിൽ രചിക്കപ്പെട്ട നോവൽ.
മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ
പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്, ശാസ്ത്രലേഖകന്. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന് അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്: ഗോപാല്‍.
Reviews
There are no reviews yet.