നൂപുരപാദിക കോമ്പിനേഷന്‍ ഓഫര്‍
₹1,300.00
7 in stock
നൂപുരപാദിക ഒന്നാം ഭാഗവും, നൂപുരപാദിക -2 അഡ്വാന്‍സ്ഡും ഒന്നിച്ചു വാങ്ങുമ്പോള്‍, 300 രൂപ ലാഭിക്കൂ…
ഭരതനാട്യം അഭ്യസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുറത്തിറക്കിയ നൂപുരപാദിക ഒന്നാം ഭാഗവും ഭരതനാട്യത്തില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കായുള്ള നൂപുരപാദിക 2 അഡ്വാന്‍സ്ഡും 1600 രൂപ വിലയുള്ള സി.ഡികള്‍ ഇപ്പോള്‍ വെറും 1300 രൂപയ്ക്ക് സ്വന്തമാക്കാം. ഭരതനാട്യ ആചാര്യന് പി.ജി.ജനാര്ദ്ദനന് തയ്യാറാക്കിയ നൂപുരപാദിക ഡി.വി.ഡികള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. സ്കൂള്‍ കലോത്സവത്തില്‍ പ്രയോജനപ്പെടുത്താവുന്ന എട്ടിനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ 1935ല്‍ ജനിച്ചു. ധനതത്ത്വശാസ്ത്രത്തില്‍ ബി.എ. ബിരുദം. സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം. ഭരതനാട്യത്തില്‍ എം.ആര്. രാജരത്നം പിള്ളയും നട്ടുവാങ്കത്തില്‍ കല്യാണസുന്ദരംപിള്ളയും സംഗീതത്തില്‍ പറവൂര്‍ വെങ്കിടാചലം ഭാഗവതരും ഗുരുനാഥന്മാരാണ്. മൃദംഗം, തബല, പുല്ലാങ്കുഴല്‍, വയലിന് എന്നീ സംഗീതോപകരണങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. ഭരതനാട്യ ഇനങ്ങള്‍ രചിക്കുക, സംവിധാനം ചെയ്ത് അഭ്യസിപ്പിക്കുക; നൃത്തശില്പങ്ങള്, നൃത്തനാടകങ്ങള്‍ എന്നിവ സംവിധാനം ചെയ്യുക, പഴയ ആചാര്യന്മാരുടെ കൃതികള്‍ക്ക് നൃത്തം ചിട്ടപ്പെടുത്തി പഠിപ്പിക്കുക, നൃത്താധ്യാപകര്‍ക്ക് നട്ടുവാങ്കത്തില്‍ പരിശീലനം കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. വിശിഷ്ട സേവനത്തിന് കേരള സര്‍ക്കാറിന്റെ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കം. മക്കള്‍: സലില്‍, സച്ചിന്, സാജന്. വിലാസം: പൊയ്യാറ വീട്, പി.ഒ. വാടാനപ്പള്ളി 680 614.
Reviews
There are no reviews yet.