Only logged in customers who have purchased this product may leave a review.
നിയമപ്രകാരം
₹90.00 ₹72.00
20% off
In stock
നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് നിയമപരിഹാരങ്ങള്‍
വീടുപണി മുതല്‍ വിദേശയാത്രവരെ ജീവിതത്തില്‍ നിയമപ്രകാരമുള്ള ഒരുപാട് രേഖകള്‍ ആവശ്യമായി വരും. വൈദ്യുതിയും പാചാകവാതകവും റേഷന്‍കാര്‍ഡും മുതല്‍ ജനന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍കാര്‍ഡും പാന്‍കാര്‍ഡും പാസ്പോര്‍ട്ടുവരെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇതില്‍പ്പെടുന്നു. ഇങ്ങനെ ഗാര്‍ഹികവും സാമൂഹികവും വിദ്യാഭ്യാസപരവും നിയമപരവും സ്ത്രീകളുടെ രക്ഷയെക്കുറിച്ചുള്ളതും നികുതി-നിക്ഷേപ സംബന്ധിതമായ ഒട്ടേറെ കാര്യങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ നാമേവരും അറിഞ്ഞിരിക്കേണ്ടതായുണ്ട്. അവയെല്ലാം ലളിതമായി ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. എല്ലാ മലയാളിവീടുകളിലും ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു നിയമപരിഹാര സഹായിയാണിത്.
പത്രപ്രവര്‍ത്തക, എഴുത്തുകാരി. മാജിക് രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മാത്തമാജിക്, ഇ.എം.എസ്. (ബാലസാഹിത്യം), കുഞ്ഞുമോള്‍ ചേച്ചി (ചെറുകഥകള്‍), മാമ്പൂക്കള്‍ (നാടകം) എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ സംസ്ഥാന കുടുംബശ്രീ മിഷനില്‍ അസിസ്റ്റന്റ് എഡിറ്റര്‍. ഭര്‍ത്താവ്: ഗോപി നാരായണന്. മകള്‍: ആര്‍ച്ച. വിലാസം: കുരിശുകുന്നേല്‍, കവള മുക്കട്ട പി.ഒ., മലപ്പുറം.
Reviews
There are no reviews yet.