Only logged in customers who have purchased this product may leave a review.
നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്
₹300.00 ₹240.00
20% off
In stock
കാറ്റത്തു മലര്‍ന്ന് പറന്നുപോവുന്ന ഒരു ശിലക്കുടപോലെ നറുക്കിലക്കാട് അതിന്റെ അസ്തിവാരങ്ങളില്‍നിന്ന് അടര്‍ന്നുമാറി തലതിരിഞ്ഞ ലോകത്തിനു മുകളില്‍ തലകീഴായി തൂങ്ങിക്കിടന്നു. ഈ ചെറിയ ലോകത്തിന് മറ്റെല്ലാ ലോകങ്ങളുടെയും ശീലങ്ങളും ശീലക്കേടുകളും ഉണ്ടായിരുന്നു. നറുക്കിലക്കാടിന്റെ പ്രാചീനശരീരത്തിലൂടെ ജീവന് ചിതലുകള്‍പോലെ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. ചിതലുകള്‍ ജീര്‍ണതയുടെ അടയാളമല്ല, ജീവന്റെ നിലയ്ക്കാത്ത നിശ്വാസമാണ്… ‘
നറുക്കിലക്കാട് എന്ന ദേശത്തിന്റെ പുരാവൃത്തത്തിലൂടെ ജനിമൃതിസമസ്യകളും മതവും പ്രണയവും പ്രത്യയശാസ്ത്രവും പകയും വിജയവും പരാജയവും ദുരന്തങ്ങളുമെല്ലാം പങ്കുവെച്ചെടുക്കുന്ന മനുഷ്യജീവിതത്തിന്റെ ചിത്രണമാണിത്. ചായത്തിന്റെ നനവുമാറാത്ത ചരിത്രത്തിന്റെ തീപ്പൊള്ളല്‍ ഇവയിലൂടെ തൊട്ടറിയാനാകും.
ബാബു ഭരദ്വാജ് അവസാനമെഴുതിയ നോവല്‍.
പ്രശസ്ത മാധ്യമപ്രവര്ത്തകന്, കഥാകൃത്ത്, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ നോവലിസ്റ്റ്. 1948ല്‍ തൃശ്ശൂര്‍ ജില്ലയിലെ മതിലകത്ത് ജനിച്ചു. ഇന്ത്യയിലും വിദേശത്തും ജോലിചെയ്തു. രവീന്ദ്രന് സംവിധാനം ചെയ്ത ഭഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്' എന്ന പ്രശസ്ത സിനിമയുടെ നിര്‍മാതാവ്. പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘുനോവലുകള്‍) എന്നിവ പ്രധാന കൃതികള്‍.
Reviews
There are no reviews yet.