₹270.00 ₹216.00
20% off
Out of stock
ചിരി പ്രാര്‍ത്ഥന പോലെ വില പിടിച്ചതാണ്. ഒരു പക്ഷേ പ്രാര്‍ത്ഥനയേക്കാള്‍ വിലയേറിയതാണ് ചിരി. കാരണം ചിരിക്കാന്‍ കഴിയാത്ത ഒരു മനുഷ്യനും പ്രാര്‍ത്ഥിക്കാനും കഴിയില്ല. സന്തോഷഭരിതമല്ലാത്ത ഒരു ഹൃദയത്തില്‍ നിന്നുവരുന്ന പ്രാര്‍ത്ഥന മരിച്ച പ്രാര്‍ത്ഥനയാണ്. അതിന് ദൈവത്തിലെത്താന്‍ കഴിയില്ല. അതിന് ചിറകുകളേയില്ല. അതു പാറക്കല്ലുപോലെയാണ്. അതിന് ആകാശത്തിലേക്ക് പറന്നുയരാന്‍ കഴിയില്ല. അത് ഭൂമിയിലേക്ക് നിപതിച്ചേ മതിയാകൂ…