നരനായും പറവയായും
₹120.00 ₹96.00
20% off
In stock
സന്തോഷ് ഏച്ചിക്കാനം
കല്യാണിയുടെ നെഞ്ചിടിപ്പിൽ പതുക്കെ ഒരു തിരമാലയുടെ അറ്റം വന്ന് തൊടുന്നത് ഞാൻ കേട്ടു. അതെ, ഞാനിപ്പോൾ കണ്ണടച്ചുകൊണ്ട് കടൽ കാണുകയാണ്. കടലിനടിയിലെ ആഭരണശാലകളിൽനിന്നും ആയിരക്കണക്കിന് മീനുകൾ വന്ന് എന്നെ വിളിക്കുന്നു. കല്യാണിയേട്ടി എന്റെ ചിറകിൽ പിടിച്ച് വെള്ളത്തിൽ വെച്ച് അവയോടൊപ്പം പൊക്കോളാൻ പറഞ്ഞു. അങ്ങനെ ഞാൻ ആദ്യമായി മീനുകളുടെ കൂടെ യാത്രയായി….
കൃഷിപാഠം, മീനത്തിലെ ചന്ദ്രൻ, അടയ്ക്ക പെറുക്കുന്നവർ, വലയിലകപ്പെട്ട മത്സ്യങ്ങൾക്ക് ഒരു ഉപമ, ഡേവിഡ്ജി കോഡ്, നരനായും പറവയായും, ജപിച്ചുതിയ വെള്ളം, ആതിഥേയനും വിരുന്നുകാരനും എന്നിങ്ങനെ ജീവിതത്തിന്റെ ഇരുളും വെളിച്ചവും വെയിലും തണലും കയ്പും മധുരവുമെല്ലാം ജീവിതംകൊണ്ടുതന്നെ അളന്നുതീർക്കുന്ന എട്ടു കഥകൾ…
സന്തോഷ് ഏച്ചിക്കാനത്തിന്റെ ശ്രദ്ധേയമായ സമാഹാരത്തിന്റെ പുതിയ പതിപ്പ്