നമ്മുടെ കാവുകളും ജൈവവൈവിധ്യവും
₹350.00
In stock
ഡോ. ടി.ആർ. ജയകുമാരി – ആർ. വിനോദ്കുമാർ
കേരളത്തിലെ കാവുകളെക്കുറിച്ചും അതിലെ ജൈവവൈവിധ്യത്തെക്കുറിച്ചും നീണ്ട നാല് വർഷക്കാലം നടത്തിയ പഠനങ്ങളിലെ സമഗ്രവും ശാസ്ത്രീയവുമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം.
”അനവധി ബുദ്ധിമുട്ടുകൾ സഹിച്ച്, ദീർഘയാത്രകളും ഗഹനമായ പഠനങ്ങളും നടത്തി തയ്യാറാക്കിയ ഈ ഗ്രന്ഥം നമ്മുടെ വൈജ്ഞാനികസാഹിത്യത്തിന് ജ്വാലാഭമായ സ്മാരകമായി നിൽക്കുമെന്നതിന് സംശയമില്ല.”
അവതാരികയിൽ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി.
”കേരളത്തിലെ കാവുകളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ഇത്രയേറെ സമഗ്രമായ അറിവുതരുന്ന മറ്റൊരു പുസ്തകവും ഇതിന് മുമ്പ് ഞാൻ വായിക്കാനിടവന്നിട്ടില്ല. വെറുതെ കാവുകളുടെ സ്ഥിതിവിവരക്കണക്കോ, വിവരണമോ നല്കുകയല്ല. കേരളത്തിലെ ഏതാണ്ട് എല്ലാ ചെറുതും വലുതുമായ കാവുകളും നേരിട്ട് സന്ദർശിച്ച് പ്രാദേശിക വ്യത്യാസങ്ങളോടുകൂടിയ കാവുകളുടെ സവിശേഷ സംസ്കാരം ആഴത്തിൽ രേഖപ്പെടുത്തുകയാണ്.”
ആലങ്കോട് ലീലാകൃഷ്ണൻ-പഠനം