Only logged in customers who have purchased this product may leave a review.
നമസ്കാരം നമസ്കാരമേ!
₹50.00 ₹40.00
20% off
In stock
മരണം അപഹരിച്ചുകൊണ്ടുപോവുകയും മരണം തിരഞ്ഞെടുക്കുകയും ചെയ്ത പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സ്മരണകള്‍. കസ്തൂരിമാനിനെപ്പോലെ പോയിടത്തെല്ലാം സുഗന്ധം ഭൂമിക്കു നല്കിയ സുമനസ്സുകള്‍ അവശേഷിപ്പിച്ച മരിക്കാത്ത ഓര്‍മകള്‍. ഓര്‍മകളിലൂടെ കാലത്തേയും ചരിത്രത്തേയും തൊടുകയും മറവിയെ പിന്നിലേക്ക് അകറ്റുകയും ചെയ്യുന്ന രചനകള്‍. ജോണ്‍ എബ്രഹാം, ബഷീര്‍, വി.കെ.എന്‍., ഒ.വി.വിജയന്, കെ.ജയചന്ദ്രന്, നരേന്ദ്രന് എന്നിവര്‍ ഇവിടെ അനുസ്മരിക്കപ്പെടുന്നു.
വടക്കെ മലബാറിലെ ബാര ഗ്രാമത്തില്‍ 1962 നവംബര്‍ 25ന് ജനിച്ചു. അച്ഛന്: കെ.വി. കൃഷ്ണന് നായര്‍. അമ്മ: എ. നാരായണിയമ്മ. വെടിക്കുന്ന് യു.പി. സ്കൂള്‍, ഉദുമ ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കാസര്‍കോട് ഗവണ്മെന്റ് കോളെജ്, തലശ്ശേരി ബ്രണ്ണന്‍ കോളെജ്, ദല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാളത്തില്‍ എം.എ. ബിരുദം. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ പ്രത്യേകലേഖകന്‍. കവിത, നിരൂപണം, യാത്രാവിവരണം, വിവര്‍ത്തനം, സമാഹരണം തുടങ്ങിയ വിഭാഗങ്ങളിലായി പതിനഞ്ചു കൃതികള്‍.
Reviews
There are no reviews yet.