₹225.00
3 in stock
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതി ചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണിത്. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികള്‍ക്ക് ഇത് വായിച്ചുപോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂര്‍ത്തങ്ങളെപ്പറ്റിയും മൂര്‍ത്തമായ ധാരണയുണ്ടാക്കാന്‍ ഈ ഗ്രന്ഥത്തിനു കഴിയും. ഇന്ത്യയെ സ്നേഹിക്കാനും സമൂഹത്തില്‍ സ്വാതന്ത്ര്യവും സമത്വവും പുലര്‍ത്താനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി യത്നിക്കാനും കുട്ടികളെ പ്രാപ്തരാക്കുമെങ്കില് അതില്‍ക്കൂടുതല്‍ എന്തൊരു മേന്മയാണ് ഇത്തരമൊരു ഗ്രന്ഥത്തിനു വേണ്ടത്? നാം ചങ്ങല പൊട്ടിച്ച കഥ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം പഠിക്കുന്ന ഏതൊരാകള്ക്കും അത്യന്താപേക്ഷിതമായ കൃതിയാണ്.
Reviews
There are no reviews yet.