Book MOHANAM
Book MOHANAM

മോഹനം

5.00 out of 5 based on 1 customer rating
(1 Ratings)

350.00 280.00 20% off

Out of stock

Author: GOODNIGHT MOHAN Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

ഗുഡ്‌​നൈറ്റ്‌ മോഹൻ
കല്യാണരാമൻ ഗുഡ്നൈറ്റ് മോഹൻ ആയത് പൊരുതിയ ഒരു ജീവിതം കൊണ്ടാണെന്ന് മാസ്മരികമായി അദ്ദേഹം ഈ കുറിപ്പുകളിൽ ചാരുതയോടെ വിവരിക്കുന്നുണ്ട്. വരുംതലമുറയ്ക്ക് നിശ്ശബ്ദമായി അദ്ദേഹം ചില സന്ദേശങ്ങളും ഇതിലുടെ കൈമാറുന്നുമുണ്ട്. ബിസിനസ് രംഗത്ത് ഇന്ത്യ കണ്ട ഒരു അപൂർവതയാണ് ഗുഡ്നൈറ്റ് മോഹൻ. അതു പഠിക്കാനുള്ള വിഷയം തന്നെയാണ്. തീരുമാനങ്ങൾ എടുക്കാനുള്ള വിശേഷബുദ്ധിയാണ് ഗുഡ്നൈറ്റ് മോഹനെ ജീവിതത്തിന്റെ കൊടുമുടിയിൽ എത്തിച്ചതെന്നത് ഈ പുസ്തകത്തിൽനിന്ന് നമുക്കു വായിച്ചെടുക്കാം.
– മോഹൻലാൽ

എൻജിനീയറിങ് കഴിഞ്ഞ് ജോലി തേടി ബോംബെ എന്ന മഹാനഗരത്തിൽ എത്തിയ പൂങ്കുന്നത്തുകാരൻ കല്യാണരാമൻ എന്ന ചെറുപ്പക്കാരൻ ലോകമറിയുന്ന ഗുഡ്നെറ്റ് മോഹൻ എന്ന മേൽവിലാസത്തിലേക്കു വളർന്ന അസാധാരണമായ ജീവിതകഥ.
ഗുരുദത്ത്, ബാൽ താക്കറെ, അമിതാഭ് ബച്ചൻ, ആർ.ഡി. ബർമൻ, എ.ആർ. റഹ്മാൻ, യേശുദാസ്, കെ. കരുണാകരൻ, പത്മരാജൻ തുടങ്ങിയ വ്യക്തികളെക്കുറിച്ചുള്ള ഓർമകൾ…
കിലുക്കം, ഞാൻ ഗന്ധർവൻ, സ്പടികം, ചാന്ദ്നി ബാർ, ഗർദിഷ് തുടങ്ങിയ സിനിമകളുടെ പിറവിക്കു പിന്നിലെ കഥകൾ…
സംഭവബഹുലമായ ഒരു ജീവിതത്തിന്റെ മോഹിപ്പിക്കുന്ന സ്മരണകളുടെ സമാഹാരം.

The Author

1 review for MOHANAM

 1. SOM PANICKER

  നിറയെ യാത്രകൾ നിറഞ്ഞ ഒരു ജോലിയും പ്രവാസ ജീവിതവും ഒക്കെ കാരണം മുപ്പതു വർഷത്തോളം കാര്യമായ പുസ്തക വായനയോ മലയാള ഭാഷ കൈകാര്യം ചെയ്യലോ ഒന്നും ഉണ്ടായിട്ടില്ല …അതിനു അൽപ്പം മാറ്റം വന്നതു ജോലി ഉപേക്ഷിച്ചു അരീക്കര എത്തിയതിനു ശേഷവും ഫേസ് ബുക്ക് സജീവമായി ഉപയോഗിക്കാനും തുടങ്ങിയതിനു ശേഷം ആണു ‌‌..

  മലയാള പുസ്തകങ്ങളിൽ വായിക്കാൻ ഏറ്റവും ഇഷ്ടം യാത്രാ വിവരണങ്ങളും ആത്മകഥകളും ആണു ..അതിനു ഞാൻ കണ്ടെത്തിയ കാരണം എഴുതുന്നതു മുഴുവൻ കണ്ട കാഴ്ചകളും അനുഭവിച്ച ജീവിതവും ആണെന്നതു കൊണ്ടാണു …അതിന്റെ അർഥം കഥയോ കവിതയോ നോവലോ പഠനമോ നിരൂപണമോ ചരിത്രമോ ഒന്നും വായിക്കാൻ ഇഷ്ടമല്ല എന്നും അല്ല …കൂടുതൽ വായിക്കുന്നതു ആദ്യം പറഞ്ഞതു ആണന്നു മാത്രമെ അർഥമുള്ളൂ‌…

  അടുത്ത കാലത്തു അമ്മക്കും അച്ഛനും വേണ്ടി കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നതിനാൽ ആവേശത്തോടെ വാങ്ങി വെച്ച പുസ്തകങ്ങളിൽ പലതും വായിക്കാൻ പറ്റിയിട്ടില്ല …വായനക്കും ശ്രദ്ധയും ഏകാഗ്രതയും ആവശ്യമായതിനാൽ വായിക്കാം…വായിക്കാം എന്നു മാറ്റി വെച്ച പുസ്തകങ്ങളുടെ ഏണ്ണം കൂടുതൽ ആയി ..പ്രീയപ്പെട്ട ഫേസ് ബുക്ക് സുഹൃത്തുക്കളുടെ ചില പുസ്തകങ്ങൾ വായിക്കാൻ പറ്റാതെ വരികയോ കുറച്ചു വായിച്ചു മാറ്റിവെക്കുകയോ വായിച്ചവയെ പറ്റി ഫേസ് ബുക്കിൽ എഴുതണം എന്നു ആഗ്രഹിച്ചിട്ടും അതു നടക്കാതെ പോവുകയും ഒക്കെ ചെയ്തിട്ടുണ്ടു ‌‌…

  ” എന്റെ ബുക്ക് വായിച്ചോ …വായിച്ചിട്ടും ഒന്നും പറഞ്ഞില്ലല്ലോ ….”

  എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ടായാൽ ഞാൻ ശരിക്കും പെട്ടതു തന്നെ ‌‌..

  ഇത്രയും സമയക്കുറവു ഉണ്ടായിട്ടും പുസ്തകം ഇറങ്ങിയ ഉടൻ ഓർഡർ ചെയ്തു വരുത്തുന്ന ആവേശം ഒട്ടും കുറഞ്ഞിട്ടുമില്ല …അങ്ങിനെ വാങ്ങി വായിച്ച രണ്ടു മികച്ച പുസ്തകങ്ങളെ പറ്റി ഒരോ ചെറിയ കുറിപ്പ് എഴുതണം എന്നു വിചാരിച്ചിട്ടും നടക്കാതെ പോയതും വളരെ സങ്കടകരമാണു ..

  എന്നാൽ കുറെ കാലമായി വായിക്കാൻ മോഹിച്ച ഒരു പുസ്തകം കഴിഞ്ഞ ആഴ്ച ഓർഡർ ചെയ്തു വരുത്തി …ആ പുസ്തകവും ആദ്യം ഒന്നു മറിച്ചു നോക്കി പിന്നെ വായിക്കാം എന്നു വിചാരിച്ചു അലമാരിയിൽ വെച്ചതാണു …എന്നാൽ അതു ഉടൻ തന്നെ വീണ്ടും എടുത്തു കുറേശ്ശെയെങ്കിലും വായിക്കണമെന്നു വിചാരിച്ചു വായന തുടങ്ങി….

  അമ്മ ഉറങ്ങി കഴിഞ്ഞു ആണു സാധാരണ വായന …എന്നാൽ ഈ പുസ്തകം വായിച്ചു തിരിച്ചു വെക്കാൻ തോന്നിയതേ ഇല്ല …

  അത്ര മോഹിപ്പിക്കുന്ന ഒരു പുസ്തകം ആയിരുന്നു അതു …

  പേരും അതു തന്നെ ….

  മോഹനം‌ !

  ഇന്ത്യയിൽ വൻ നഗരങ്ങളിലും ചെറു നഗരങ്ങളിലും ഒരു പോലെ വെല്ലുവിളി ആയ കൊതുകിനെ തുരത്താൻ അന്നു വരെ നാം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു കൊതുകു നിവാരിണി കലീനയിലെ ഒരു പഴയ ഗരാജ് ലെ ഒരു ഭാഗം ഓഫീസും ഡവലപ്മെന്റ് സെന്ററും ആക്കി ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിപണിയിലിറക്കിയ ” ഗുഡ് നൈറ്റ് ” എന്ന പേരിൽ ഇന്ത്യയിലും വിദേശത്തും പേരും പെരുമയും നേടി ശത കോടീശ്വരനായി മാറിയ ഗുഡ് നൈറ്റ് മോഹൻ എന്ന മോഹൻ കല്യാണ രാമന്റെ ആത്മ കഥയാണു മോഹനം.

  ഈ പുസ്തകം മലയാളത്തിൽ മാത്രമെ പുറത്തിറങ്ങിയിട്ടുള്ളൂ എന്നാണു എന്റെ അറിവ് ‌‌…പക്ഷേ ഇതു തീർച്ചയായും എല്ലാ ഇൻഡ്യൻ ഭാഷകളിലും ഇംഗ്ലീഷിലും പുറത്തിങ്ങണം എന്നും ഒരോ ഇന്ത്യാക്കാരനും ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ വിദേശികളും വായിക്കണം എന്നും ഞാൻ മോഹിക്കുന്നു‌…

  സ്വന്തം ആശയം കൊണ്ടും പ്രവർത്തനം കൊണ്ടും പണം സമ്പാദിച്ചു പ്രശസ്തനാകുന്ന ആളുകളെപറ്റി നമുക്കു ചില മുൻ ധാരണകൾ ഉണ്ടാവും…

  ഗുഡ് നൈറ്റ് മോഹൻ ആയാലും അംബാനി ആയാലും അഡാനി ആയാലും ചിലർക്കെങ്കിലും ആ പുച്ഛം കലർന്ന വിമർശനം ആയിരിക്കും ആദ്യം നടത്തുക ..

  ” ഒരു ഗതിയും ഇല്ലാതെ നടന്നതാ യിരുന്നു…ഒരോരുത്തരുടെ ടൈം…അല്ലാതെന്താ ..”

  ” അയാൾ ഭയങ്കര ലക്കി ആണു ”

  ” ആൾക്കാരെ പറ്റിച്ചാണു കാശു മുഴുവൻ ഉണ്ടാക്കിയതു ..”

  ” അയാൾ ആർക്കും ചെയ്യാവുന്ന ഒരു സൂത്രം മാർക്കറ്റിൽ ഇറക്കി‌…അതങ്ങു ക്ലിക്ക് ആയി….അത്ര തന്നെ ….”

  ” പരസ്യം ചെയ്തു മാത്രം മാർക്കറ്റ് പിടിച്ചതാ …അല്ലാതെ ആ പ്രോഡക്റ്റ് ഇൽ ഒന്നുമില്ല ..”

  ” ഇന്ത്യയിൽ പ്രശ്നങ്ങൾക്കും‌ പാവങ്ങൾക്കും ക്ഷാമം ഇല്ലാത്തതു കൊണ്ടു അയാൾ രക്ഷപെട്ടു ”

  ” ഈ വല്യ കോടീശ്വരന്മാർക്കെല്ലാം നമുക്കു അറിയാത്ത ഒരു ജീവിതം കൂടി കാണും..”

  ” ടാക്സ് വെട്ടിച്ചും രാഷ്ട്രീയക്കാരെ സ്വാധീനിച്ചും ബാങ്കുകളെ കബളിപ്പിച്ചും അല്ലാതെ ഇന്ത്യയിൽ ആർക്കും സമ്പന്നനോ കോടീശ്വരനോ ആകാൻ പറ്റില്ല ”

  ” ഞാനീ വൻ വ്യവസായികളേപറ്റി നന്നായി പഠിച്ചിട്ടു പറയുകയാണു ….അവർക്കു യാതൊരു സാമൂഹ്യ പ്രതിബന്ധതയും ഇല്ല ..”

  ചുരുക്കത്തിൽ സ്വന്തം ആശയം കൊണ്ടു വന്നു തേങ്ങാ ചിരകാനുള്ള യന്ത്രം കൊണ്ടു വന്നു വിപണി പിടിച്ച സംരംഭകനും വേഗം നെല്ലു കുത്താൻ യന്ത്രം കൊണ്ടു വന്നു സമ്പന്നനായവനും മൊബൈൽ ആപ് കൊണ്ടു വന്നു സമ്പന്നനായവനും ബ്രേക്ക് ഫാസ്റ്റ് നു എളുപ്പ വിദ്യ കണ്ടു പിടിച്ചു അതു വിറ്റു സമ്പന്നനായവനും മുതൽ ടാറ്റയും ബിർളയും മഹീന്ദ്രയും വരെ പഴി കേൾക്കുന്നതു സമാനമായ കുറ്റം പറച്ചിലുകൾ ആണു …

  എന്നാൽ ഈ കുറ്റം പറയുന്നവർ ആണു ഇന്ത്യയിൽ ഭൂരിപക്ഷം എന്നു ധരിക്കരുതു …130 കോടി ജനങ്ങൾ ഉള്ള ഒരു രാജ്യത്തു എന്തിനും ഏതും കുറ്റം മാത്രം കണ്ടുപിടിക്കുന്ന , ഏതു വ്യക്തിയോ പ്രസ്ഥാനമോ ആശയമോ ആവട്ടെ അതിനു എളുപ്പത്തിൽ ഒരു നെഗറ്റീവ് സൈഡ് കണ്ടുപിടിച്ചു വ്യത്യസ്തരാവുന്ന ഒരു വിഭാഗം ഉണ്ടു എന്നു മാത്രമെ അത്തരം വിമർശനങ്ങളിൽ നിന്നും നാം മനസ്സിലാക്കേണ്ടതുള്ളൂ‌…

  മോഹനം ഒരു ആത്മകഥ ആണു …എന്നാൽ അതു ഒരു ആത്മകഥ മാത്രമല്ല ‌‌….ഒരു ജീവിത യാത്രയുടെ അതിമനോഹരമായ ആഖ്യാനം ആണു ..അതിൽ വെറും 45 രൂപയുമായി ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ മുംബയിൽ എത്തുന്ന ഒരു എഞ്ചിനീയറിംഗ് ബിരുദധാരി തന്റെ ജീവിതം , അത്യുൽസാഹം കൊണ്ടും ദൃഡനിശ്ചയം കൊണ്ടും കഠിന പരിശ്രമം കൊണ്ടും എങ്ങിനെ മാറ്റിയെടുത്തു എന്നതിന്റെ നേർകാഴ്ച വിവരിക്കുന്നു‌..

  ഒരു സംരഭകനാകാൻ കഴിവ് വേണം , ആശയം വേണം , പണം വേണം , അവസരം വേണം , ഭാഗ്യം വേണം , സഹായം വേണം എന്നൊക്കെ നൂറുതരം കാര്യങ്ങൾ പറയാം…അതെല്ലാം ഘടകങ്ങൾ ആണെന്നതു ശരിയും ആണു …

  എന്നാൽ ഒരു സംരംഭകനാകാൻ ഒരു സ്വപ്നം വേണം , ധൈര്യം വേണം , അത്യുൽസാഹം വേണം, തീരുമാനിച്ചു ഒരു കാൽ മുന്നോട്ടു വെച്ചാൽ ലോകം ഇടിഞ്ഞു വീണാലും അതു നടത്തിയെടുത്തെ അടങ്ങൂ എന്ന അടങ്ങാത്ത ദൃഡനിശ്ചയം വേണം…

  മോഹൻ ഒരു പട്ടർ ആണെന്നു പറഞ്ഞു തന്റെ ചില ജീവിത സാഹചര്യങ്ങൾ ആദ്യഭാഗത്തു സൂചിപ്പിക്കുന്നുണ്ടു …പട്ടർ എന്നതു കൊണ്ടു ജാതിശ്രേണിയിലെ മോൽക്കോയ്മ സൂചിപ്പിക്കാനോ അതിനെ മഹത്വവൽക്കരിക്കാനോ അല്ല മറിച്ചു അദ്ദേഹം തന്റെ കുട്ടിക്കാലത്തെ ജീവിത സാഹചര്യം വിവരിക്കാൻ മാത്രം ആണു അതു സൂചിപ്പിച്ചതു …

  ” പട്ടരിൽ പൊട്ടരില്ല ” എന്നൊക്കെയുള്ള ചില പഴഞ്ചൊല്ലുകൾ പഴയ കാലത്തു പ്രചാരത്തിലുണ്ടായിരുന്നവയും ആണു …അദ്ദേഹം നേടിയ ജീവിത വിജയമോ പിൽക്കാല സംരംഭങ്ങളോ ഒന്നും എന്തെങ്കിലും ഒരു ജാതി മേൽക്കോയ്മാ മനോഭാവം ഒരു തരത്തിലും അദ്ദേഹത്തിന്റെ വീക്ഷണത്തിലോ പ്രവർത്തനങ്ങളിലോ പ്രതിഫലിക്കുന്നതും ആയിരുന്നില്ല .

  മനോഹരമായ ഈ ആത്മകഥ 5 ഭാഗങ്ങൾ ആയി പ്രതിപാദിക്കുന്നു‌..

  തുടക്കം
  തൃശൂരിലെ കുട്ടിക്കാലവും ആദ്യകാല ജീവിതവും ..

  ഗുഡ് നൈറ്റ്
  ചരിത്രവും ജീവിതവും മാറ്റി മറിച്ച ആ സംരംഭം …

  സിനിമ
  മലയാളം , ഹിന്ദി ചലചിത്ര രംഗത്തെ എണ്ണപ്പെട്ട നിർമ്മാതാവായ കഥ ..ചില സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ അണിയറ കഥകളും‌.

  വ്യക്തി വിശേഷം.

  അദ്ദേഹം കണ്ടുമുട്ടിയതും കൂടെ പ്രവർത്തിച്ചതും ആയ കുറെ വ്യക്തികളുടെ രേഖാ ചിത്രങ്ങളും നല്ലതും അല്ലാത്തതുമായ അനുഭവങ്ങളും‌.

  പൊതു ധാര

  അദ്ദേഹം ജീവിതത്തിൽ നിന്നും പഠിച്ചതും അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും

  ഇവ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ വിലയിരുത്തുന്ന ഒരു അനുബന്ധവും കുറെ ചിത്രങ്ങളും കൂടി മോഹനത്തിൽ അവസാനം ചേർത്തിട്ടുണ്ടു …

  ഞാൻ ഈ പുസ്തകത്തിനെ ഒരു ആത്മകഥയായല്ല വായിച്ചവസാനിപ്പിച്ചതു ‌..ലോകത്തിലെ ഒരു സർവ്വ കലാശാലയിലും പഠിപ്പിക്കാൻ പറ്റാത്ത പല കേസ് സ്റ്റഡികളും അദ്ദേഹം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടു …മാർക്കറ്റിംഗ് , അഡ്വർട്ടൈസിംഗ് , കമ്മ്യൂണിക്കേഷൻ , ഇവന്റ് മാനേജ്മെന്റ് , ദുഷ്കരമായ സാഹചര്യങ്ങളേയും വ്യക്തികളേയും എങ്ങിനെ അഭിമുഖീകരിക്കണം എന്നു അദ്ദേഹം പല അനുഭവ വിവരണത്തിൽ കൂടി നമ്മേ പഠിപ്പിക്കുന്നു‌..ഇതു ഒരേ സമയം മാനേജ്മെന്റും ഫിലോസഫിയും ഹ്യൂമൻ സൈക്കോളജിയും കമ്മ്യൂണിക്കേഷനും ഡിസിഷൻ മേക്കിംഗ് ഉം നമ്മേ പഠിപ്പിക്കുന്നു‌..

  ഒരു നല്ല വ്യവസായ സംരഭകൻ ആകാൻ എന്തൊക്കെ ആ വ്യക്തി ആയിരിക്കണം , ആയിരിക്കരുതു എന്നു അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ വളരെ ഭംഗിയായി വിശദീകരിക്കുന്നു‌..

  വിജയിച്ച വ്യവസായിയോ സംരഭകനോ ധാരാളം പണം ഉണ്ടാക്കുന്നു …എന്നാൽ ആ പണം എങ്ങും കെട്ടിക്കിടക്കാതെ വീണ്ടും ചിലവഴിക്കുമ്പോൾ ആണു അതിലെ എക്കണോമിക്സ് നല്ല ദിശയിൽ ആകുന്നതു …മോഹൻ പണത്തെ പറ്റിയുള്ള തന്റെ വിലയിരുത്തൽ പലയിടത്തും വ്യക്തമാക്കുന്നുണ്ടു …അതോടൊപ്പം പണം കൊടുത്താൽ കിട്ടാത്ത ചില കാര്യങ്ങൾ ഉണ്ടെന്നു വിനയപൂർവ്വം നമ്മേ സദാ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു‌.

  സാധാരണ നമ്മൾ പ്രവർത്തന രംഗത്തോ ബിസിനസ് രംഗത്തോ വിജയിക്കാൻ അക്ഷീണ പരിശ്രമം ചെയ്യുമ്പോൾ കുടുംബത്തിനു വേണ്ടി ചിലവഴിക്കുന്ന സമയം കുറയും‌…അതു ചിലരുടെ ജീവിതം തന്നെ താളം തെറ്റിക്കും‌..മോഹൻ ഈ പുസ്തകത്തിൽ ഉടനീളം പറഞ്ഞു വെക്കുന്ന ഒരു കാര്യം നാം എത്ര വലിയ ഉയർച്ച ഭൗതികമായി നേടിയാലും നമ്മുടെ കുടുംബത്തെ അവഗണിച്ചാൽ ആ നേട്ടം മുഴുവൻ ശൂന്യമാവും എന്നാണു‌…അദ്ദേഹം വർക്ക് ഉം വീടും ബാലൻസ് ചെയ്യുന്നതും അതിൽ വീട് പരമപ്രധാനം ആകുന്നതും ആണു ഈ പുസ്തകം നൽകുന്ന മികച്ച സന്ദേശം..

  എത്ര ഉയരുന്നുവോ അത്ര തന്നെ എളിമയും കരുണയും നമുക്കു ഉണ്ടാവണം എന്നതാണു ഈ പുസ്തകത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ടേക് ഹോം മെസ്സേജ് …വിനയം കൈവിട്ടാൽ പിന്നെ ഒരു ഉയർച്ചയും ആരെയും പ്രചോദിപ്പിക്കില്ല ..

  സംരഭകൻ ആകാൻ ആഗ്രഹിക്കുന്ന ഒരോ യുവാവും യുവതിയും അവർ ഏതു നാട്ടുകാരും ആയിക്കൊള്ളട്ടെ അവർ ഈ പുസ്ത്കം ഒരു തവണയെങ്കിലും വായിക്കണം..

  എനിക്കു വ്യക്തിപരമായി ഈ പുസ്തകം വളരെ ഇഷ്ടപ്പെടാൻ ചില കാരണങ്ങൾ ഉണ്ടു …

  അതിൽ ആദ്യത്തേത് മോഹനെ പ്പോലെ ഞാനും ഒരുപാട് സ്വപ്നങ്ങളുമായി മുംബൈ എന്ന മഹാനഗരത്തിൽ എത്തുകയും ആ നഗരം എന്റെ ജീവിതം മാറ്റി മറിക്കുകയും ചെയ്തു എന്നതാണു‌…മോഹൻ മുംബൈ എന്ന സ്വപ്നങ്ങളുടെ മഹാനഗരത്തെ നോക്കിക്കാണുന്നതു തന്നെയാണു എനിക്കും ഒരുപക്ഷേ മുംബയിൽ ഒരിക്കൽ എങ്കിലും കുറെ നാൾ ജീവിച്ച ഒരോ മനുഷ്യർക്കും പറയാനുണ്ടാവുക .

  പണം ചിലവഴിക്കാനുള്ളതാണു എന്ന മോഹന്റെ വീക്ഷണം എന്നെയും വല്ലാതെ സ്വാധീനിച്ചു ..അതു കൊണ്ടു തന്നെ കാര്യമായ സമ്പാദ്യങ്ങൾ ഒന്നും ഇല്ലാതെയും ആർക്കും ധനികനായി ജീവിക്കാം എന്ന ആത്മവിശ്വാസം എനിക്കും കൈവന്നു .

  മോഹന്റെ കൃഷിയോടും കാർഷിക ഗ്രാമങ്ങളോടും ഉള്ള ആസക്തി എന്നെയും പിടികൂടിയിരിക്കുന്നു‌…മോഹൻ മുംബൈ നഗരം വിടാതെ ” റൂട്ട്സ് ” എന്നൊരു ജൈവ കാർഷിക ഫാമിൽ ജീവിക്കുന്നു‌…ഞാൻ എന്റെ ശരിക്കുള്ള ” റൂട്ട്സ് ” ആയ അരീക്കരയിൽ മഹാനഗരം വിട്ടു തിരിച്ചത്തി കൃഷി പരീക്ഷിക്കുന്നു‌…വ്യക്തികളും സാമ്പത്തിക നിലയും ഒക്കെ എത്രയോ വ്യത്യസ്തമായി ട്ടും ഞങ്ങളെ രണ്ടു പേരെയും ” റൂട്ട്സ് ” സ്വാധീനിക്കുന്നു‌..

  അടുത്ത കാലത്തു ഞാൻ വായിച്ച ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നായി മോഹനത്തെ ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു‌.

  ഞാൻ മോഹനെ ഒരിക്കലും നേരിൽ കാണാനോ പരിചയപ്പെടാനോ ഭാഗ്യം ലഭിച്ച ഒരാൾ അല്ല …എന്റെ വിലയിരുത്തൽ ഒക്കെ മോഹനം എന്ന പുസ്തകത്തിലൂടെ മാത്രമാണു ..

  അദ്ദേഹത്തെ യേശുദാസിൽ നിന്നും ഉണ്ടായ ചില അനുഭവങ്ങൾ തുറന്നെഴുതിയതിനു അഭിനന്ദിക്കുന്നു‌…ഞാനും മോഹനെപ്പോലെ യേശുദാസിന്റെ വലിയ ആരാധകൻ ആണു ‌‌…എന്നാൽ അപ്രിയ സത്യങ്ങൾ തുറന്നു പറയാൻ ഒരു തരം ആരാധനയും തടസ്സം ആവരുതു എന്നു ഉറച്ചു വിശ്വസിക്കുന്നു‌..

  ബാൽ താക്കറെ മോഹന്റെ വീട്ടിൽ വന്ന സംഭവവും ഒരു കാർട്ടൂൺ ദൂരെ നിന്നു കണ്ടു അതു വരച്ച ആളെ എടുത്തു പറഞ്ഞു മോഹനെ വിസ്മയിപ്പിച്ച ഒരു സംഭവം അദ്ദേഹം വിവരിക്കുന്നുണ്ടു .

  എന്നാൽ ഏറ്റവും അവിശ്വസനീയവും അതേ സമയം വിസ്മയകരവും ആയ അനുഭവം ഒരു ഉയർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ അനുവാദമില്ലാതെ കയറി ഒടുവിൽ അദ്ദേഹത്തെ ” ഇമ്പ്രസ് ” ചെയ്തു അങ്ങേയറ്റം ദുഷ്കരമായിരുന്ന ഒരു ലൈസൻസ് അഞ്ചു ദിവസം കൊണ്ടു മോഹൻ നേടിയെടുത്തതാണു‌…

  ഇന്നു നാം പറയുന്ന ” ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ” ഒക്കെ സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു കാലത്താണു അതു സംഭവിച്ചതെന്നു ഓർക്കണം…

  ഒരു വ്യവസായ സംരഭകന്റെ ശത്രു സർക്കാർ തന്നെ ആണെന്നു മോഹൻ വിവരിച്ചതിൽ അതിശയോക്തിപരമായി ഒന്നുമില്ല ..

  തീർച്ചയായും എന്റെ സുഹൃത്തുക്കൾ ഈ പുസ്തകം തേടിപ്പിടിച്ചു വായിക്കണം…

  മോഹനം…

  ശരിക്കും മോഹിപ്പിക്കുന്ന പ്രചോദനം.

Add a review